India - 2025
വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലയില്‍ കുട്ടികളെ എത്തിക്കുവാനുള്ള ശ്രമം ഊര്‍ജിതമാക്കണം: ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍
സ്വന്തം ലേഖകന്‍ 16-07-2017 - Sunday
കൊച്ചി: പിന്നോക്ക സമുദായത്തിലെ കുട്ടികളെ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും ഉയർന്ന നിലയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ. പാലാരിവട്ടം പിഒസിയിൽ നടക്കുന്ന കേരള റീജണ്‍ ലാറ്റിൻ കാത്തലിക് കൗണ്‍സിലിന്റെ (കെആർഎൽസിസി) മുപ്പതാമത് ജനറൽ അസംബ്ലിയിൽ സിവിൽ സർവീസ് ഗ്രൂമിംഗ് പ്രോഗ്രാം (സിഎസ്ജിപി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിവിൽ സർവീസ് രംഗത്തു പ്രാതിനിധ്യം കുറവായതുകൊണ്ട് പിന്നോക്കസമുദായങ്ങൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ട്ടികളെ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും ഉയർന്ന നിലയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കണം. കേരള ലത്തീൻ സഭയ്ക്ക് അഭിമാനകരമായ സംരംഭമാണ് സിഎസ്ജിപി. 32 പേരെയാണ് ഇത്തവണ ഈ പദ്ധതിയിൽ തെരഞ്ഞെടുത്തിരിക്കുന്നത്. ആർച്ച്ബിഷപ് പറഞ്ഞു.
മോണ്‍. ജയിംസ് കുലാസ്, ജോസഫ് ജൂഡ്, പ്ലാസിഡ് ഗ്രിഗറി, ബിനീഷ്, രാഷ്ട്രീയകാര്യസമിതി കണ്‍വീനർ ഷാജി ജോർജ്, റവ. ഡോ. ഗ്രിഗറി ആർബി, ഫാ. തോമസ് തറയിൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. രാഷ്ട്രീയപ്രമേയത്തിന്റെ അവതരണവും ഓപ്പണ്‍ ഫോറവും ഉണ്ടായിരുന്നു. കെആർഎൽസിബിസി സെക്രട്ടറി ജനറൽ ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ മോഡറേറ്ററായി. ഇന്ന് ഉച്ചയ്ക്ക് 12നു ചേരുന്ന സമാപന സമ്മേളനത്തിൽ മതബോധന സ്കോളർഷിപ്പുകൾ വിതരണം ചെയ്യും.