India - 2025

ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുവാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി

സ്വന്തം ലേഖകന്‍ 15-07-2017 - Saturday

തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ഴി​​ഞ്ഞ ജൂ​​ണ്‍ 20നു സ്കോ​​ട്ട്‌ല​​ൻ​​ഡി​​ൽ ​​ദു​​രൂ​​ഹ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ ഫാ. ​​മാ​​ർ​​ട്ടി​​ൻ സേ​​വ്യ​​റു​​ടെ മൃ​​ത​​ദേ​​ഹം നാട്ടില്‍ എത്തിക്കുന്നതിന് അ​​ടി​​യ​​ന്ത​​ര​​ നടപടി ആവശ്യപ്പെട്ട് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജി​​ന് കത്തയച്ചു.

പോ​​സ്റ്റ്മോ​​ർ​​ട്ട​​വും മ​​റ്റു പ​​രി​​ശോ​​ധ​​ന​​ക​​ളും പൂ​​ർ​​ത്തി​​യാ​​യി​​ട്ട് ഒ​​രാ​​ഴ്ച ക​​ഴി​​ഞ്ഞി​​ട്ടും മൃ​​ത​​ദേ​​ഹം വി​​ട്ടു​​ന​​ൽ​​കാ​​തി​​രി​​ക്കു​​ന്ന​​തി​​ന്‍റെ കാ​​ര​​ണം അ​​വ്യ​​ക്ത​​മാ​​ണ്. 23 ദി​​വ​​സ​​ത്തോ​​ളം മൃ​​ത​​ദേ​​ഹം കൈ​​വ​​ശം ഉ​​ണ്ടാ​​യി​​ട്ടും ദേ​​ഹ​​പ​​രി​​ശോ​​ധ​​ന പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ ക​​ഴി​​യാ​​ത്തി​​ന്‍റെ കാ​​ര​​ണം മ​​ന​​സി​​ലാ​​ക്കാ​​ൻ ക​​ഴി​​യു​​ന്നി​​ല്ലെ​​ന്നും അ​​ടി​​യ​​ന്ത​​ര​​മാ​​യി മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു ന​​ൽ​​കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ഉ​​മ്മ​​ൻ​​ചാ​​ണ്ടി ക​​ത്തി​​ൽ അഭ്യര്‍ത്ഥിച്ചു.

More Archives >>

Page 1 of 81