India - 2025

ജി‌എസ്‌ടിയുടെ പേരിലുള്ള കൊള്ള തടയാന്‍ നടപടി വേണം: കത്തോലിക്ക കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 11-07-2017 - Tuesday

പാ​ലാ: ക​ർ​ഷ​ക​രെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും ജി​എ​സ്ടി​യു​ടെ പേ​രി​ൽ കൊ​ള്ള​യ​ടി​ക്കു​ന്ന പ്രവണത ത​ട​യ​ണ​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാലാ രൂ​പ​ത നേ​തൃ​സ​മ്മേ​ള​നം. ജി‌എസ്‌ടിയെ തുടര്‍ന്നു നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്കു​ൾ​പ്പെ​ടെ വ​ൻ വി​ല​വ​ർ​ധ​ന​യാ​ണ് വി​പ​ണി​യി​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

പ​ല സാ​ധ​ന​ങ്ങ​ൾ​ക്കും എം​ആ​ർ​പി​യേ​ക്കാ​ൾ കൂ​ടു​ത​ൽ പ​ണം ഈ​ടാ​ക്കു​ന്നു​ണ്ട്. പ​ല സാ​ധ​ന​ങ്ങ​ൾ​ക്കും വ​ൻ​തോ​തി​ൽ വി​ല വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​ർ​ഷ​ക​ർ​ക്കു കൂ​ടു​ത​ൽ ദു​രി​ത​മാ​ണു കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വ​രു​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. വി​ല​യി​ടി​വി​ലും സാമ്പത്തി​ക പ്ര​തി​സ​ന്ധി​യി​ലും ചെ​റു​കി​ട റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്ന റ​ബ​ർ ഉ​ത്തേ​ജ​ക​പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം.

സമ്മേളനത്തില്‍ പ്ര​സി​ഡ​ന്‍റ് സാ​ജു അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ, സാ​ബു പൂ​ണ്ടി​ക്കു​ളം, എ​മ്മാ​നു​വ​ൽ നി​ധീ​രി, ബേ​ബി​ച്ച​ൻ അ​ഴി​യാ​ത്ത്, ബെ​ന്നി പാ​ല​ക്ക​ത്ത​ടം, ജോ​സ് വ​ട്ടു​കു​ളം, ജോ​സ് പു​ത്ത​ൻ​കാ​ലാ, ജോ​സ​ഫ് പ​രു​ത്തി, ജോ​യി ക​ണി​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

More Archives >>

Page 1 of 80