India - 2025
ലത്തീന്‍ മെത്രാന് സംഘം ചാവറ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കും
സ്വന്തം ലേഖകന്‍ 11-07-2017 - Tuesday
കൊച്ചി: ലത്തീൻ കത്തോലിക്കാ മെത്രാൻമാരുടെ സംഘം കുനമ്മാവ് സെന്റ് ഫിലോമിനാസ് ചാവറ തീർത്ഥാടന കേന്ദ്രത്തിൽ സന്ദർശനം നടത്തും. ഈ വരുന്ന വെള്ളിയാഴ്ചയാണ് സന്ദര്‍ശനം നടത്തുക. ആർച്ച്ബിഷപ്പുമാരായ ഡോ. എം. സൂസപാക്യം, ഡോ. ജോസഫ് കളത്തിപ്പറന്പിൽ, ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, ബിഷപ്പുമാരായ ഡോ. വിൻസന്റ് സാമുവൽ, ഡോ. വർഗീസ് ചക്കാലക്കൽ, ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ഡോ. സ്റ്റാൻലി റോമൻ, ഡോ. ജോസഫ് കരിയിൽ, ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ. ജോസഫ് കാരിക്കശേരി, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. ആന്റണി സാമി പീറ്റർ അബീർ, ഡോ. അലക്സ് വടക്കുംതല, ഡോ. ക്രിസ്തുദാസ് രാജപ്പൻ എന്നിവരടങ്ങുന്ന സംഘമാണു സന്ദർശനം നടത്തുന്നത്.
രാവിലെ 6.45ന് ബിഷപ്പുമാർക്കു സ്വീകരണം നല്‍കും. തുടര്‍ന്നു വിശുദ്ധ ചവറയച്ചന്റെ കബറിടത്തിൽ പുഷ്പാർചന നടത്തിയ ശേഷം പൊന്തിഫിക്കൽ ദിവ്യബലി അര്‍പ്പണം നടക്കും. തീർഥാടനകേന്ദ്രത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിന്റെ പശ്ചാത്തലത്തിലാണു മെത്രാൻമാരുടെ തീർഥാടനം സംഘടിപ്പിക്കുന്നതെന്നു വികാരി ഫാ. ആന്റണി ചെറിയകടവിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. 2014 ഒക്ടോബർ 19നാണ് കൂനമ്മാവ് പള്ളിയെ വരാപ്പുഴ അതിരൂപതയുടെ തീർഥാടനകേന്ദ്രമായി പ്രഖ്യാപിച്ചത്.