India - 2025

ലത്തീന്‍ മെത്രാന്‍ സംഘം ചാവറ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കും

സ്വന്തം ലേഖകന്‍ 11-07-2017 - Tuesday

കൊ​​​ച്ചി: ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​ൻ​​മാ​​രു​​​ടെ സംഘം കു​​​ന​​​മ്മാ​​​വ് സെ​​​ന്‍റ് ഫി​​​ലോ​​​മി​​​നാ​​​സ് ചാ​​​വ​​​റ തീ​​​ർ​​​ത്ഥാട​​​ന കേ​​​ന്ദ്ര​​​ത്തി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തും. ഈ വരുന്ന വെള്ളിയാഴ്ചയാണ് സന്ദര്‍ശനം നടത്തുക. ​​​ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം, ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ല​​​റ​​​യ്ക്ക​​​ൽ, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ. ​​​വി​​​ൻ​​​സ​​​ന്‍റ് സാ​​​മു​​​വ​​​ൽ, ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ, ഡോ. ​​​സ്റ്റീ​​​ഫ​​​ൻ അ​​​ത്തി​​​പ്പൊ​​​ഴി​​​യി​​​ൽ, ഡോ. ​​​സ്റ്റാ​​​ൻ​​​ലി റോ​​​മ​​​ൻ, ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ, ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്ക​​​ത്തെ​​​ച്ചേ​​​രി​​​ൽ, ഡോ. ​​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി, ഡോ. ​​​സെ​​​ൽ​​​വി​​​സ്റ്റ​​​ർ പൊ​​​ന്നു​​​മു​​​ത്ത​​​ൻ, ഡോ. ​​​ആ​​​ന്‍റ​​​ണി സാ​​​മി പീ​​​റ്റ​​​ർ അ​​​ബീ​​​ർ, ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല, ഡോ. ​​​ക്രി​​​സ്തു​​​ദാ​​​സ് രാ​​​ജ​​​പ്പ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണു സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്.

രാ​​​വി​​​ലെ 6.45ന് ​​​ബി​​​ഷ​​​പ്പു​​​മാ​​​ർ​​​ക്കു സ്വീ​​​ക​​​ര​​​ണം നല്‍കും. തുടര്‍ന്നു വി​​​ശു​​​ദ്ധ ച​​​വ​​​റ​​​യ​​​ച്ച​​​ന്‍റെ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ പു​​​ഷ്പാ​​​ർ​​​ച​​​ന ന​​​ട​​​ത്തി​​​യ ശേ​​​ഷം പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ദി​​​വ്യ​​​ബ​​​ലി അര്‍പ്പണം നടക്കും. തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ പ്രാ​​​ധാ​​​ന്യ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു മെ​​​ത്രാ​​ൻ​​മാ​​രു​​​ടെ തീ​​​ർ​​​ഥാ​​​ട​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നു വി​​​കാ​​​രി ഫാ. ​​​ആ​​​ന്‍റ​​​ണി ചെ​​​റി​​​യ​​​ക​​​ട​​​വി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. 2014 ഒ​​​ക്ടോ​​​ബ​​​ർ 19നാണ് കൂ​​​ന​​​മ്മാ​​​വ് പ​​​ള്ളി​​​യെ വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.


Related Articles »