India - 2025

ക്രൈസ്തവ ന്യൂനപക്ഷ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 12ന്

സ്വന്തം ലേഖകന്‍ 13-07-2017 - Thursday

പാലാ: കേ​ര​ള സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 12ന് കോ​ട്ട​യ​ത്ത് വച്ചുന​ട​ക്കും. അന്നേ ദിവസം രാ​വി​ലെ 9.30ന് ​കോ​ട്ട​യം ശാ​സ്ത്രി റോ​ഡി​ലു​ള്ള പ​ബ്ലി​ക് ലൈ​ബ്ര​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (കെ​പി​എ​സ് മേ​നോ​ൻ​ഹാ​ൾ) ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ ക്രൈ​സ്ത​വ സ​ഭാ​മേ​ല​ധ്യ​ക്ഷ​ന്മാ​ർ സം​ബ​ന്ധി​ക്കും.

സംസ്ഥാനത്തെ ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കു​വാ​നും അ​തോ​ടൊ​പ്പം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളെ​യും നി​യ​മ​ങ്ങ​ളെ​യും ക്ഷേ​മ​പ​ദ്ധ​തി​ക​ളെ​യും​കു​റി​ച്ച് വി​വി​ധ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​വാനുമാ​ണ് ക​ൺ​വ​ൻ​ഷ​ൻ വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​കെ. ഹ​നീ​ഫ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നെ​ക്കു​റി​ച്ചു ക്ലാസെടുക്കും. ന്യൂ​ന​പ​ക്ഷ ആ​ക്ടി​നെ​ക്കു​റി​ച്ചും ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ക​മ്യൂ​ണി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഷെ​വ. അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളെ​യും ക്ഷേ​മ​പ​ദ്ധ​തി​ക​ളെ​യും കു​റി​ച്ചു വിഷയാവതരണം നടത്തും. തു​ട​ർ​ന്ന് ന്യ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ മു​ഖാ​മു​ഖം പ​രി​പാ​ടി​ക്കു മെം​ബ​ർ​മാ​രാ​യ അ​ഡ്വ. ബി​ന്ദു എം. ​തോ​മ​സ്, അ​ഡ്വ. മു​ഹ​മ്മ​ദ് ഫൈ​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളെ കൂ​ടാ​തെ വി​വി​ധ ക്രൈ​സ്ത​വ സ​മു​ദാ​യ സാ​മൂ​ഹ്യ​സം​ഘ​ട​ന​ക​ൾ, സ​ന്യാ​സ സ​ന്യാ​സി​നി​സ​ഭ​ക​ൾ, വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ ആ​തു​ര​ശു​ശ്രൂ​ഷാ സ്ഥാ​പ​ന​ങ്ങ​ൾ, യു​വ​ജ​ന വ​നി​താ പ്ര​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന പ്ര​തി​നി​ധി​കള്‍ ജൂ​ലൈ 31-നു ​മു​ന്പ് ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ മെം​ബ​ർ അ​ഡ്വ. ബി​ന്ദു എം. ​തോ​മ​സ് പ​ക്ക​ൽ (മൊ​ബൈ​ൽ 8547380149, ഇ-​മെ​യി​ൽ: memberminoritycommission@gmail.com) പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യണം.

More Archives >>

Page 1 of 80