India - 2025

വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലയില്‍ കുട്ടികളെ എത്തിക്കുവാനുള്ള ശ്രമം ഊര്‍ജിതമാക്കണം: ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍

സ്വന്തം ലേഖകന്‍ 16-07-2017 - Sunday

കൊ​​​ച്ചി: പി​​​ന്നോ​​​ക്ക സ​​​മു​​​ദാ​​​യ​​​ത്തിലെ കു​​​ട്ടി​​​ക​​​ളെ വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്ക​​​ണമെന്ന്‍ വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച് ബിഷപ്പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള റീ​​​ജ​​​ണ്‍ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ (​കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി) മു​​​പ്പ​​​താ​​​മ​​​ത് ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യി​​​ൽ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ഗ്രൂ​​​മിം​​​ഗ് പ്രോ​​​ഗ്രാം (സി​​​എ​​​സ്ജി​​​പി) ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് രം​​​ഗ​​​ത്തു പ്രാ​​​തി​​​നി​​​ധ്യം കു​​​റ​​​വാ​​​യ​​​തു​​കൊ​​​ണ്ട് പി​​​ന്നോ​​​ക്ക​​സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്നു​​​ണ്ട്. ​​​ട്ടി​​​ക​​​ളെ വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​മാക്കണം. കേ​​​ര​​​ള ല​​​ത്തീ​​​ൻ സ​​​ഭ​​​യ്ക്ക് അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​യ സം​​​രം​​​ഭ​​​മാ​​​ണ് സി​​​എ​​​സ്ജി​​​പി. 32 പേ​​​രെ​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്നത്. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പറഞ്ഞു.

മോ​​​ണ്‍. ജ​​​യിം​​​സ് കു​​​ലാ​​​സ്, ജോ​​​സ​​​ഫ് ജൂ​​​ഡ്, പ്ലാ​​​സി​​​ഡ് ഗ്രി​​​ഗ​​​റി, ബി​​​നീ​​​ഷ്, രാ​​​ഷ്ട്രീ​​​യ​​​കാ​​​ര്യ​​​സ​​​മി​​​തി ക​​​ണ്‍​വീ​​​ന​​​ർ ഷാ​​​ജി ജോ​​​ർ​​​ജ്, റ​​​വ. ഡോ. ​​​ഗ്രി​​​ഗ​​​റി ആ​​​ർ​​​ബി, ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. രാ​​​ഷ്ട്രീ​​​യ​​​പ്ര​​​മേ​​​യ​​​ത്തി​​​ന്‍റെ അ​​​വ​​​ത​​​ര​​​ണ​​​വും ഓ​​​പ്പ​​​ണ്‍ ഫോ​​​റ​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി. ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12നു ​​​ചേ​​​രു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ത​​​ബോ​​​ധ​​​ന സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.


Related Articles »