India - 2025
ചാവറയച്ചന്റെ നവീകരിച്ച ജന്മഗൃഹം ആശീര്‍വ്വദിച്ചു
സ്വന്തം ലേഖകന്‍ 18-07-2017 - Tuesday
ആലപ്പുഴ: കൈനകരിയില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജന്മഗൃഹത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. പുനർനിർമിച്ച ജന്മഗൃഹത്തിന്റെയും പുതുതായി നിർമിച്ച നിത്യാരാധനാ ചാപ്പലിന്റെയും ആശീർവാദം സിഎംഐ സഭ പ്രിയോർ ജനറാൾ റവ. ഡോ. പോൾ ആച്ചാണ്ടി നിർവഹിച്ചു.
ചാവറ വെബ്സൈറ്റിന്റെ ഉദ്ഘാടനം സിഎംഐ ജനറൽ കൗണ്‍സിലർ ഫാ. സാജു ചക്കാലയ്ക്കൽ നിർവഹിച്ചു. ചടങ്ങിൽ കൈനകരി സെന്റ് മേരീസ് പള്ളി വികാരി ഫാ. ചെറിയാൻ കാരിക്കൊന്പിൽ, സിഎംസി മുൻ മദർ ജനറൽ സിസ്റ്റർ സാങ്റ്റയ്ക്കു നൽകി ചാവറ ഭവനുമായി ബന്ധപ്പെട്ട ബ്രോഷറിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ചടങ്ങിൽ നിരവധി വൈദികരും വിശ്വാസികളും പങ്കെടുത്തു.