India

ജീവിതമൂല്യങ്ങളുടെ പരിരക്ഷണ ദൗത്യവുമായി വീവ ഐ‌പി ചാനല്‍

സ്വന്തം ലേഖകന്‍ 25-08-2017 - Friday

കൊച്ചി: കോതമംഗലം രൂപതാംഗമായ ഫാ. തോമസ് പനക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വീവാ ടെലികാസ്റ്റ് ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി) ടെലിവിഷന്‍ ചാനലിന്റെ ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. ചാനലുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയര്‍ ഉള്‍പ്പെട്ട സിഡി കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിനു നല്‍കി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഐപി ടെലിവിഷന്‍ ചാനല്‍ ഉദ്ഘാടനം ചെയ്തു.

ജീവിതമൂല്യങ്ങളുടെ പരിരക്ഷണം മുഖ്യവിഷയമായി സ്വീകരിച്ചിരിക്കുന്ന വീവാ ചാനലില്‍ കത്തോലിക്കാസഭ സമൂഹത്തിനായി ചെയ്തുകൊണ്ടിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍, മെത്രാന്മാരുടെ ഇടയലേഖനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുമെന്ന്‍ ഡയറക്ടര്‍ പറഞ്ഞു.

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്പു പ്രാദേശിക ചാനലായി ആരംഭിച്ച വീവാ ടെലിക്കാസ്റ്റ് ഇതോടെ ലോകമെങ്ങും 24 മണിക്കൂറും പരിപാടികളെത്തിക്കുന്ന ഐപി ചാനലാകും. സഭയിലെ വിവിധ മെത്രാന്മാര്‍, ഡയറക്ടര്‍ ഫാ. തോമസ് പനക്കല്‍, സി.ജെ. ആന്റണി, അഡ്വ. ജോസ് ഇലഞ്ഞിക്കല്‍, പി.ജെ. ജോസഫ്, പ്രഫ. ജോസ് അഗസ്റ്റിന്‍, ഫിലോമിന, ഷീല ഏബ്രഹാം എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

More Archives >>

Page 1 of 92