India - 2025
മാര്‍ത്തോമ്മാ സഭയില്‍ പുതിയ പ്രതിനിധികളെ തിരഞ്ഞെടുത്തു
സ്വന്തം ലേഖകന്‍ 08-09-2017 - Friday
തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സഭാ സെക്രട്ടറിയായി റവ.കെ.ജി. ജോസഫും വൈദിക ട്രസ്റ്റിയായി റവ.തോമസ് സി. അലക്‌സാണ്ടറും തെരഞ്ഞെടുക്കപ്പെട്ടു. തിരുവല്ലയില്‍ ഇന്നലെ സമാപിച്ച മാര്‍ത്തോമ്മാസഭ പ്രതിനിധി മണ്ഡലമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സഭാ അല്മായ ട്രസ്റ്റി സ്ഥാനത്തേക്കുള്ള ഫലപ്രഖ്യാപനം നടന്നിട്ടില്ല. സഭാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റവ.കെ.ജി. ജോസഫ് റാന്നി നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിരുന്നു.
നിലവില്‍ ചെന്നൈയില്‍ മാര്‍ത്തോമ്മാ ഇടവക വികാരിയാണ്. റവ.തോമസ് സി. അലക്‌സാണ്ടര്‍ ചെന്നൈ അടയാര്‍ മാര്‍ത്തോമ്മാ ഇടവക വികാരിയാണ്. അടുത്ത അഞ്ചുവര്‍ഷത്തേക്കാണ് ഇരുവരുടെയും നിയമനം. മാര്‍ത്തോമ്മാ സഭാ വൈദിക തെരഞ്ഞെടുപ്പ് സമിതിയെയും ഇന്നലെ മണ്ഡലം യോഗം തെരഞ്ഞെടുത്തു. ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
