India - 2026

ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ചു

25-11-2020 - Wednesday

കൊച്ചി: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷനായി ചുമതലയേറ്റ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഇന്നലെ മൗണ്ട് സെന്റ് തോമസില്‍ എത്തി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയെ കൂരിയ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. അനുമോദനസമ്മേളനത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാര്‍ത്തോമ്മ മെത്രാപ്പോലീത്തയെ പൊന്നാട അണിയിച്ചാദരിച്ചു. കൂരിയ ചാന്‍സലര്‍ ഫാ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കപ്പിള്ളി, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. ജോര്‍ജ് മഠത്തില്‍പറന്പില്‍, റവ. ഡോ. ജോസഫ് തൊലാനിക്കല്‍, റവ. ഡോ. തോമസ് അദോപ്പിള്ളി, റവ. ഡോ. തോമസ് മേല്‍വട്ടത്ത്, റവ. ഡോ. ജോജി കല്ലിങ്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »