India

പാലാ അഭിഷേകാഗ്നി കണ്‍വെന്‍ഷന് ആരംഭം

സ്വന്തം ലേഖകന്‍ 20-12-2017 - Wednesday

പാലാ: 35ാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന് പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ തുടക്കമായി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ദൈവം സ്‌നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നുവെന്നും ജീവിതത്തിലെ പ്രതിസന്ധികള്‍ തിരിച്ചറിവു ലഭിക്കുന്നതിനുവേണ്ടിയാണെന്ന് മനസിലാക്കണമെന്നും ഉദ്ഘാടന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പാലാ രൂപതയുടെ ഏറ്റവും വലിയ കൂടിവരവായ ബൈബിള്‍ കണ്‍വെന്‍ഷന്‍ ശിഷ്യന്മാരുടെ എമ്മാവൂസ് യാത്രയാണ് അനുസ്മരിപ്പിക്കുന്നതെന്നും ബിഷപ്പ് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.

മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍.ജോസഫ് കൊല്ലംപറന്പില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ തുടങ്ങി നിരവധി പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വചനപ്രഘോഷണവും ആരാധനശുശ്രൂഷയും നയിച്ചു. പകല്‍ സായാഹ്ന കണ്‍വെന്‍ഷനിലുമായി പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. കണ്‍വെന്‍ഷന്‍ 23 നു സമാപിക്കും.

More Archives >>

Page 1 of 122