India - 2025

രോഗികള്‍ക്ക് കേക്കും ബെഡ്ഷീറ്റും വിതരണം ചെയ്തുകൊണ്ട് നവജീവന്‍ ട്രസ്റ്റിന്റെ ക്രിസ്തുമസ് ആഘോഷം

സ്വന്തം ലേഖകന്‍ 26-12-2017 - Tuesday

കോട്ടയം: ജീവകാരുണ്യ സംഘടനയായ നവജീവന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ ക്രിസ്മസ് ആഘോഷം നടന്നു. കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആയിരത്തിലധികം രോഗികള്‍ക്കു നവജീവന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കേക്കുകളും ബെഡ്ഷീറ്റും വിതരണം ചെയ്തു. മെഡിക്കല്‍കോളജ് ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ. പി.ജി.ആര്‍.പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു. നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി.യു.തോമസ് ആമുഖസന്ദേശം നല്‍കി.

നേരത്തെ നവജീവന്റെ ക്രിസ്തുമസ് ആഘോഷം ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ കൈത്താങ്ങ് പദ്ധതിയില്‍പ്പെട്ട 110 കിഡ്‌നി കാന്‍സര്‍ രോഗികള്‍ക്ക് മാര്‍ തോമസ് തറയില്‍ കേക്കും ബഡ്ഷീറ്റും വിതരണം ചെയ്തു.

ജില്ലാ ആശുപത്രിയിലും കേക്ക് വിതരണം ചെയ്തു. ബിസിഎം കോളജ് അധ്യാപകരും വിദ്യാര്‍ഥികളും സമാഹരിച്ച മുന്നൂറോളം കേക്കുകളാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി വിതരണം ചെയ്തത്. കുട്ടികളുടെ ആശുപത്രിയില്‍ 120 രോഗികള്‍ക്ക് കേക്കും ബെഡ്ഷീറ്റും വിതരണം ചെയ്തു.


Related Articles »