India - 2025
ബിഷപ്പ് മാക്സ്വെല്ലിന്റെ മൃതസംസ്ക്കാരം നാളെ
സ്വന്തം ലേഖകന്‍ 29-01-2018 - Monday
കോഴിക്കോട്: ഇന്നലെ അന്തരിച്ച കോഴിക്കോട് ലത്തീന്‍ രൂപതയുടെ മുൻ അധ്യക്ഷൻ ബിഷപ്പ് മാക്സ്വെൽ വാലെന്റെൻ നൊറോണയുടെ മൃതസംസ്ക്കാരം നാളെ നടക്കും. വൈകുന്നേരം 3.30-ന് മെത്രാന്മാരുടെയും വൈദികരുടെയും സാന്നിധ്യത്തില്‍ കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ആണ് മൃതസംസ്ക്കാര ശുശ്രൂഷകള്‍ നടക്കുക. മേരിക്കുന്ന് ശാലോം പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി 11.20-നായിരുന്നു അന്ത്യം.
1924 ഫെബ്രുവരി പതിനാലിനു വടകരയിലെ നൊറോണ കുടുംബത്തില്‍ അംബ്രാസ്-ജെസ്സി ദമ്പതിമാരുടെ മകനായാണ് ജനനം. വടകര, അഴിയൂര്‍, പയ്യോളി, മാഹി എന്നിവിടങ്ങളിലായിരിന്നു സ്കൂള്‍ വിദ്യാഭ്യാസം. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍നിന്ന് ബി.എ. ബിരുദംനേടി. മംഗലാപുരം, ശ്രീലങ്ക എന്നിവിടങ്ങളിലായിരുന്നു വൈദിക പഠനം. 1952-ല്‍ വൈദിക പട്ടം ലഭിച്ചു. 1957 മുതല്‍ '62 വരെ റോമില്‍ ഉപരിപഠനം നടത്തി. 1979 മുതല്‍ '80 വരെ കോഴിക്കോട് രൂപതാ വികാരി ജനറലായിരുന്നു. 1980 മുതല്‍ 2002 വരെ കോഴിക്കോട് രൂപതയുടെ മെത്രാന് പദവി അലങ്കരിച്ച അദ്ദേഹം 2002-ല്‍ ആണ് വിരമിച്ചത്.
