India - 2025

ദ സ്പിരിറ്റ് ഓഫ് അസീസി ദേശീയ അവാര്‍ഡ് 'നാരീ ഗുഞ്ചന്‍' സംഘടനയ്ക്ക്

സ്വന്തം ലേഖകന്‍ 01-02-2018 - Thursday

അങ്കമാലി: പതിനെട്ടാമതു ദ സ്പിരിറ്റ് ഓഫ് അസീസി ദേശീയ അവാര്‍ഡിന് 'നാരീ ഗുഞ്ചന്‍' (സ്ത്രീ ശബ്ദം) സംഘടനയെ തെരഞ്ഞെടുത്തു. നാലിന് കറുകുറ്റിയിലുള്ള അസീസി ശാന്തി കേന്ദ്ര ഓഡിറ്റോറിയത്തില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.1987ല്‍ ബീഹാറിലെ പാറ്റ്‌നയില്‍ സിസ്‌റ്റേഴ്‌സ് ഓഫ് നോത്രേ ദാം സന്യാസസഭയില്‍ അംഗമായ സിസ്റ്റര്‍ സുധാ വര്‍ഗീസ് സ്ഥാപിച്ച സര്‍ക്കാരിതര സന്നദ്ധ സംഘടനയാണു നാരീ ഗുഞ്ചന്‍.

സമൂഹത്തിലെ ഏറ്റവും താഴ്ന്ന ജീവിതനിലവാരത്തില്‍ കഴിയുന്നവരും ദരിദ്രരുമായ 'മൂഷാഹാര്‍' (എലിയെ ഭക്ഷിക്കുന്നവര്‍) സമൂഹത്തിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അഭിവൃദ്ധിക്കു വേണ്ടിയാണ് സംഘടന സ്ഥാപിതമായത്. 30 വര്‍ഷത്തിലധികമായി ബിഹാറില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ സുധ അഭിഭാഷകയും കോട്ടയം കുറുപ്പംതറ സ്വദേശിനിയുമാണ്. മൗലാന അബ്ദുൽ കലാം ശിക്ഷ എജ്യുക്കേഷൻ അവാർഡ്, ഗൊഡ്ഫ്രെ ഫിലിപ്സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ഐക്കൺ ഓഫ് ബീഹാർ അവാർഡ്, ഗുഡ്സമരിറ്റൻ അവാർഡ്, വനിതാ വുമണ്‍ ഓഫ് ദി ഇയര്‍ അവാർഡ് എന്നീ പുരസ്കാരങ്ങളും സിസ്റ്റര്‍ സുധ നേടിയിട്ടുണ്ട്.


Related Articles »