India - 2025

ആശ്രയമില്ലാത്തവര്‍ക്ക് ദാനം നല്‍കുന്നത് സ്‌നേഹത്തിന്റെ നിറവിലാകണം: ഡോ.അയൂബ് മാര്‍ സില്‍വാനോസ്

സ്വന്തം ലേഖകന്‍ 06-02-2018 - Tuesday

ചങ്ങനാശേരി: ആശ്രയമില്ലാത്തവര്‍ക്ക് ദാനം നല്‍കുന്നത് സ്‌നേഹത്തിന്റെ നിറവിലാകണമെന്ന് ക്‌നാനായ സഭയുടെ അമേരിക്കന്‍ യൂറോപ്പ് ആര്‍ച്ച് ബിഷപ് ഡോ.അയൂബ് മാര്‍ സില്‍വാനോസ്. ക്‌നാനായ സഭയുടെ നേതൃത്വത്തില്‍ കുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സില്‍വാനോസ് സെന്‍റിന്റെ വിശപ്പു രഹിത കുറിച്ചി ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷ്പ്. സ്‌നേഹത്തോട് കൊടുക്കുവാനും തുറന്ന മനസോടെ പങ്കുവയ്ക്കാനും നാം പഠിക്കണമെന്നും നമ്മുടെ കയ്യിലുള്ളത് എത്ര നിസാരമാണെങ്കിലും കുറവാണെങ്കിലും അത് സ്‌നേഹപൂര്‍വം കൊടുക്കാന്‍ കഴിഞ്ഞാല്‍ ആ പ്രവര്‍ത്തിയെ ദൈവം അനുഗ്രഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശപ്പുരഹിത ഗ്രാമ പദ്ധതി നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു.തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ആര്‍.രാജഗോപാല്‍, ഫാ.കെ.സി.ഏബ്രഹാം, സി.കെ.ശശിധരന്‍, കെ.ഡി.സുഗതന്‍, ഡോ.പി.കെ.പത്മകുമാര്‍, ബിജു പൂഴിക്കുന്നില്‍, സി.ഡി.വത്സപ്പന്‍, എം.എന്‍.മുരളീധരന്‍ നായര്‍, വിനോജ് വി വിജയന്‍,ഡോ. ശോഭാ സലിമോന്‍, നീതു തോമസ്,രാജന്‍ ചാക്കോ, ബി.ആര്‍.മഞ്ചീഷ്,ഏലീയാസ് സഖറിയ എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 136