India - 2025
കരുണയുടെ പ്രതീകങ്ങളായി സഭാമക്കള്‍ മാറണം: വത്തിക്കാന്‍ നൂണ്‍ഷ്യോ
സ്വന്തം ലേഖകന്‍ 03-02-2018 - Saturday
ബംഗളൂരു: കരുണയുടെ പ്രതീകങ്ങളായി സഭാമക്കള്‍ മാറണമെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ നൂണ്‍ഷ്യോേ ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ. കരുണയിലൂടെ ദൈവത്തിന് അനുരൂപരാകാന്‍ ഫ്രാന്‍സിസ് പാപ്പ നമ്മെ ക്ഷണിക്കുകയാണെന്നും സഭയില്‍ ചര്‍ച്ചകള്‍ ഉരുത്തിരിഞ്ഞുവരേണ്ടത് കരുണയില്‍ നിന്നാവണമെന്നും സിബിസിഐ ദ്വൈവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള സമ്മേളനത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇന്ത്യന്‍ സഭയുടെ ചരിത്രത്തിലെ കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസയും വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയും ഇത്തരത്തില്‍ കരുണയുടെ സന്ദേശം നല്കിയവരാണ്. മദര്‍ തെരേസ കാരുണ്യവാനായ ദൈവത്തിനു വേണ്ടി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ സിസ്റ്റര്‍ റാണി മരിയ പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും സഹായം നല്കി. ഇരുവരും പ്രേഷിതസാക്ഷ്യത്തിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളായി മാറി. നാനാത്വമെന്നത് സമ്പന്നവും മനോഹരവുവുമാണെന്നും ഇത്തരത്തില്‍ സഭ നാനാത്വത്തില്‍ ഏകമാണെന്നും അദ്ദേഹം പറഞ്ഞു. ദ്വൈവാര്‍ഷിക സമ്മേളനം ഒന്‍പതിന് സമാപിക്കും.
