India

എറണാകുളം - അങ്കമാലി ഭൂമി ഇടപാട്: ഹര്‍ജി തള്ളി

സ്വന്തം ലേഖകന്‍ 03-02-2018 - Saturday

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപയിലെ ഭൂമി ഇടപാട് സംഭവത്തില്‍ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഹര്‍ജിയിലെ കാര്യങ്ങളും മൊഴിയും പരിഗണിച്ചാല്‍ ഇതില്‍ ക്രിമിനല്‍ കേസ് എടുക്കാന്‍ തക്ക ഒന്നും ഉള്ളതായി കാണുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് അഞ്ചു സാക്ഷികള്‍ക്കു മൊഴി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നു ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതു കോടതിയുടെ സമയം പാഴാക്കലാവുമെന്നും കോടതി വിലയിരുത്തി. നേരത്തെ പോളച്ചന്‍ പുതുപ്പാറയാണ് ഹര്‍ജി സമര്‍പ്പിച്ചത്.


Related Articles »