India - 2025

കാരിത്താസ് ഇന്ത്യയ്ക്കു പുതിയ എക്സിക്യൂട്ടീവ് ഡയറക്ടര്‍

സ്വന്തം ലേഖകന്‍ 08-02-2018 - Thursday

ബംഗളൂരു: സിബിസിഐ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി ഫാ. പോള്‍ മൂഞ്ഞേലി നിയമിതനായി. നിലവില്‍ കാരിത്താസ് അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികെയാണ് പുതിയ ദൗത്യം ലഭിക്കുന്നത്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാരിത്താസ് ഇന്ത്യയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറാകുന്ന ആദ്യ സീറോ മലബാര്‍ സഭാംഗമാണ് ഇദ്ദേഹം. ഫാ. ഫെഡറിക് ഡിസൂസ കാലാവധി പൂര്ത്തി്യാക്കിയ സാഹചര്യത്തിലാണ് പുതിയ നിയമനം.

അമരാവതി രൂപതാംഗം ഫാ. ജോളി പുത്തൻപുുരയാണ് പുതിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍. നിലവില്‍ കാരിത്താസ് അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ടിക്കുകയായിരിന്നു അദ്ദേഹം. സിബിസിഐ സെക്രട്ടറി ജനറല്‍ ഡോ. തിയഡോര്‍ മസ്കരാനസാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. ഇരുവരും ഏപ്രിലില്‍ ചുമതലയേല്‍ക്കും. കിടങ്ങൂര്‍ സ്വദേശിയായ ഫാ. പോള്‍ മൂഞ്ഞേലി എറണാകുളം അങ്കമാലി അതിരൂപതാംഗവും കാരിത്താസ് ഇന്ത്യയുടെ ദേശീയ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.

അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, എറണാകുളം ലിസി ആശുപത്രി എന്നിവയുടെ ഡയറക്ടര്‍, കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകം പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 1962ല്‍ ആണ് കാരിത്താസ് ഇന്ത്യ വിഭാഗം ആരംഭിച്ചത്. രാജ്യത്തെ 152 സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍, നൂറിലധികം എന്‍ജിഒകള്‍ എന്നിവ കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.


Related Articles »