India - 2025
'ഒരു നല്ല അപ്പന്റെ ചാവരുള്‍': 150ാം വാര്‍ഷികാഘോഷം 13ന്
സ്വന്തം ലേഖകന്‍ 09-02-2018 - Friday
ആലപ്പുഴ: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്‍ എഴുതിയ 'ഒരു നല്ല അപ്പന്റെ ചാവരുളി'ന്റെ 150ാം വാര്‍ഷികാഘോഷം ആലപ്പുഴ വൈഎംസിഎ ഹാളില്‍ 13ന് വൈകുന്നേരം ആറിന് നടക്കും. മാന്നാനം സിഎംഐ ആശ്രമവും ആലപ്പുഴ വൈഎംസിഎയും ടിആര്‍എ അനുരഞ്ജനവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മാന്നാനം സെന്റ് ജോസഫ്‌സ് മൊണാസ്റ്ററി പ്രിയോര്‍ ഫാ. സ്‌കറിയ എതിരേറ്റ് സിഎംഐ അധ്യക്ഷനായിരിക്കും. സിഎംഐ എഡ്യുക്കേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ മീഡിയ കൗണ്‍സിലര്‍ ഫാ. ജയിംസ് മുല്ലശേരി സിഎംഐ അനുഗ്രഹപ്രഭാഷണം നടത്തും.
നാടക സംവിധായകനും ഗാന രചയിതാവുമായ ബീയാര്‍ പ്രസാദ് മുഖ്യപ്രഭാഷണവും മരിക്കാത്ത കടലാസ് എന്ന പുസ്തകാവതരണവും നടത്തും. കൈനകരി ചാവറ ഭവന്‍ ഡയറക്ടര്‍ ഫാ. തോമസ് കല്ലുകളം സിഎംഐ, കൈനകരി സെന്റ് മേരീസ് ദേവാലയം വികാരി ഫാ. ചെറിയാന്‍ കാരികൊന്പില്‍, പുളിങ്കുന്ന് എസ്എച്ച് കോണ്വിന്റ് സിസ്റ്റര്‍ ജെയ്‌സ്‌ലി സിഎംസി, ആലപ്പുഴ വൈഎംസിഎ പ്രസിഡന്റ് ഡോ. പി. കുരിയപ്പന്‍ വര്‍ഗീസ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് വള്ളപ്പുര സിഎംഐ തുടങ്ങിയവര്‍ പ്രസംഗിക്കും.
