India

മദ്യവിരുദ്ധ സമിതിയുടെ ഏകദിന ഉപവാസം ഇന്ന്

സ്വന്തം ലേഖകന്‍ 03-04-2018 - Tuesday

കൊച്ചി: സുപ്രീംകോടതി വിധിയുടെ മറവില്‍ മദ്യനയം അട്ടിമറിച്ച് പഞ്ചായത്ത്‌ തോറും മദ്യശാലകള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ഏകദിന ഉപവാസവും ബഹുജന കണ്‍വെന്‍ഷനും ഇന്ന്. പാലാരിവട്ടം പിഒസിയില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെയാണ് കണ്‍വന്‍ഷന്‍. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ്പ്മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍, ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


Related Articles »