India

അരുവിത്തുറ തിരുനാള്‍ ഭക്തിസാന്ദ്രമായി

സ്വന്തം ലേഖകന്‍ 25-04-2018 - Wednesday

അരുവിത്തുറ: അരുവിത്തുറ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രധാന തിരുനാള്‍ ദിനമായിരുന്ന ഇന്നലെ എത്തിച്ചേര്‍ന്നത് ആയിരങ്ങള്‍. പള്ളിമണിദാനങ്ങളുടെയും പൊന്‍, വെള്ളിക്കുരിശുകളുടെയും മുത്തുക്കുടകളുടെയും അകന്പടിയോടെ നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ഇന്നലെ രാവിലെ എട്ടിന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. സ്‌കറിയ മോടിയില്‍, ഫാ. മാത്യു കോലത്ത്, ഫാ. ജോസ് ചീനോത്തുപറന്പില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ തിരുനാള്‍ റാസ അര്‍പ്പിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടം തിരുനാള്‍ സന്ദേശം നല്‍കി.

പ്രദക്ഷിണത്തിനു വികാരി ഫാ. തോമസ് വെടിക്കുന്നേല്‍, അസി. വികാരിമാര്‍, പി.സി. ജോര്‍ജ് എംഎല്‍എ, യോഗപ്രതിനിധികള്‍, ഭക്തസംഘടനാ ഭാരവാഹികള്‍, വോളന്റിയേഴ്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »