India - 2025

എറണാകുളം അങ്കമാലി അതിരൂപത അവാര്‍ഡ് ഏറ്റുവാങ്ങി

സ്വന്തം ലേഖകന്‍ 08-05-2018 - Tuesday

കൊച്ചി: കേരളത്തിലെ മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കെസിബിസിയുടെ ബിഷപ്പ് മാക്കില്‍ അവാര്‍ഡ് എറണാകുളം അങ്കമാലി അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതി ഏറ്റുവാങ്ങി. പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍ നിന്ന് ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍, പ്രസിഡന്റ് കെ.എ. പൗലോസ് കാച്ചപ്പിള്ളി, സംസ്ഥാന സെക്രട്ടറി ചാര്‍ളി പോള്‍, ഭാരവാഹികളായ ചാണ്ടി ജോസ്, ഷൈബി പാപ്പച്ചന്‍, എം.പി. ജോസി എന്നിവര്‍ ചേര്‍ന്നാണു പുരസ്‌കാരം ഏറ്റുവാങ്ങിയത്.

സിസ്റ്റര്‍ റോസ്മിന്‍, സിസ്റ്റര്‍ മരിയറ്റ, സിസ്റ്റര്‍ മരിയൂസ, ഏബ്രഹാം ഓലിയപ്പുറം, ശോശാമ്മ തോമസ്, ബാബു പോള്‍, കെ.ഒ. ജോയി, ഇ.പി. വര്‍ഗീസ്, കെ.എ. റപ്പായി, ആന്റു മുണ്ടാടന്‍, പൗളിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 160