India - 2025

അതിരമ്പുഴ 'കൃപാഭിഷേകം' കണ്‍വെന്‍ഷന്‍ നാളെ ആരംഭിക്കും

സ്വന്തം ലേഖകന്‍ 08-05-2018 - Tuesday

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ നയിക്കുന്ന കൃപാഭിഷേകം കണ്‍വെന്‍ഷന്‍ നാളെ ആരംഭിക്കും. നാളെ വൈകുന്നേരം ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. സിറിയക് കോട്ടയില്‍ ആമുഖ പ്രസംഗം നടത്തും. ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം 11നു സന്ദേശം നല്‍കും.

എല്ലാ ദിവസവും ജപമാല, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, സൗഖ്യാരാധന എന്നിവ ഉണ്ടായിരിക്കും. കുമ്പസാരത്തിനും കൗണ്‍സലിംഗിനും പ്രത്യേക സൗകര്യമുണ്ടാകും. ഫാ.ഡൊമിനിക് വാളന്മനാലിനൊപ്പം അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിലെ 70 അംഗ ടീം കണ്‍വന്‍ഷന്‍ ശുശ്രൂഷകളില്‍ നേതൃത്വം നല്‍കും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ രാത്രി 9.30ന് അവസാനിക്കും. 13വരെയാണ് കണ്‍വന്‍ഷന്‍.

More Archives >>

Page 1 of 160