Purgatory to Heaven. - February 2026

ജീവിതത്തിലെ ഓരോ നിമിഷവും ആത്മാക്കളുടെ രക്ഷക്കായി മാറ്റിവെക്കാം

സ്വന്തം ലേഖകന്‍ 20-02-2023 - Monday

“ഇതിനായിട്ടാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്, എന്തെന്നാല്‍ ക്രിസ്തു നിങ്ങള്‍ക്ക് വേണ്ടി സഹിക്കുകയും നിങ്ങള്‍ അനുകരിക്കുന്നതിനു വേണ്ടി നിങ്ങള്‍ക്ക് മാതൃക നല്‍കുകയും ചെയ്തിരിക്കുന്നു” (1 പത്രോസ് 2:21)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-20

കല്‍ക്കട്ടയിലെ അനുഗ്രഹീതയായ മദര്‍ തെരേസക്ക് തന്റെ ഫോട്ടോ ആരും എടുക്കുന്നത് ഇഷ്ടമല്ലായിരുന്നു. ഓരോ സമയവും ക്യാമറ മിന്നുമ്പോള്‍ ശുദ്ധീകരണസ്ഥലത്തെ ഓരോ ആത്മാക്കള്‍ക്ക് വിടുതല്‍ നല്‍കുകയാണെങ്കില്‍ താന്‍ ഇതിന് തയ്യാറാകാമെന്ന് അനുഗ്രഹീതയായ മദര്‍ യേശുവിനോട്‌ പറഞ്ഞു.

വിചിന്തനം: നമ്മളില്‍ നിന്ന് വിട്ടുപിരിഞ്ഞ നമ്മുടെ ബന്ധുക്കളുടേയോ, സുഹൃത്തുക്കളുടെയോ ഫോട്ടോ കാണുമ്പോഴൊക്കെ അവര്‍ക്കായി ഒരു പ്രാര്‍ത്ഥന ചൊല്ലുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »