India - 2026

ഓണ്‍ലൈന്‍ സുറിയാനി ആരാധനാ സംഗീത മത്സരവുമായി റൂഹാ മീഡിയ

സ്വന്തം ലേഖകന്‍ 11-07-2018 - Wednesday

കൊച്ചി: സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളിലെയും പ്രവാസി കേന്ദ്രങ്ങളിലെയും വിശ്വാസികള്‍ക്കായി ഓണ്‍ലൈന്‍ സുറിയാനി ആരാധനാ സംഗീത മത്സരവുമായി റൂഹാ മീഡിയ. സഭയുടെ പാരമ്പര്യത്തിലുള്ള പൗരസ്ത്യ സുറിയാനി ഗീതങ്ങളാണ് മത്സരത്തിനായി അനുവദിച്ചിരിക്കുന്നത്. റൂഹാ മീഡിയായുടെ www.facebook.com/RoohaMedia എന്ന ഫേസ്ബുക്ക് പേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വീഡിയോകള്‍ക്ക് 30 വരെ ലഭിക്കുന്ന ലൈക്കുകളുടെയും കാഴ്ചക്കാരുടെ എണ്ണത്തിന്റെയും വിധികര്‍ത്താക്കളുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിക്കുക.

ഒന്നാം സമ്മാനം പതിനായിരം രൂപയും എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം ഏഴായിരത്തി അഞ്ഞൂറു രൂപയും സര്‍ട്ടിഫിക്കറ്റും മൂന്നാം സമ്മാനം അയ്യായിരം രൂപയും സര്‍ട്ടിഫിക്കറ്റുമാണ്. തൃശൂരില്‍ നിന്നു ഡല്‍ഹിയിലേക്ക് കുടിയേറിയ പെരേപ്പാടന്‍ കുടുംബാംഗമായ പരേതനായ അമിത് ആന്‍ഡ്രൂസിന്റെ സ്മരണാര്‍ഥമാണ് മത്സരം സംഘടിപ്പിക്കുന്നത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »