India - 2025

സഭയെ ശിഥിലമാക്കാന്‍ ശത്രുക്കള്‍ തെറ്റിദ്ധാരണ പരത്തുന്നു

സ്വന്തം ലേഖകന്‍ 12-10-2018 - Friday

കൊച്ചി: കത്തോലിക്ക സമൂഹത്തെ മോശമാക്കി ചിത്രീകരിക്കാനും തകര്‍ക്കാനും വേണ്ടി ശത്രുക്കള്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന്‍ കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതി. സഭ ചെയ്യുന്ന സേവനങ്ങളെ തമസ്‌കരിച്ചു വിശ്വാസികളെ ഭിന്നിപ്പിക്കാനും സഭയെ കളങ്കപ്പെടുത്താനും ചില മാധ്യമങ്ങളും മറ്റും നടത്തുന്ന കുത്സിത പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും സഭയുടെ പരമ്പരാഗത ശത്രുക്കള്‍ നടത്തുന്ന ഗൂഢാലോചനകള്‍ തിരിച്ചറിയണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഓര്‍മ്മിപ്പിച്ചു.

കൊച്ചിയില്‍ ചേര്‍ന്ന കേന്ദ്ര സമിതി യോഗത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ടോണി പുഞ്ചകുന്നേല്‍, പി.ജെ. പാപ്പച്ചന്‍, ജോയ് മുപ്രപള്ളി, ജോസ് മേനാച്ചേരി, സാജു അലക്‌സ്, സെലിന്‍ സിജോ, ജാന്‍സണ്‍ ജോസഫ്, പ്രഫ. ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, തോമസ് പീടികയില്‍, ബെന്നി ആന്റണി, മോഹന്‍ ഐസക്, ഫീസ്റ്റി മാന്പിള്ളി, ബിജു കുണ്ടുകുളം, ബിറ്റി നെടുനിലം എന്നിവര്‍ പ്രസംഗിച്ചു.


Related Articles »