News - 2026
വിശുദ്ധ പോള്‍ ആറാമന്‍, വിശുദ്ധ പാദ്രെ പിയോ അനുസ്മരണം: നാണയം പുറത്തിറക്കി
സ്വന്തം ലേഖകന്‍ 05-12-2018 - Wednesday
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ വിശുദ്ധ പദവിയുടെയും വിശുദ്ധ പാദ്രെ പിയോയുടെ അന്‍പതാം മരണവാർഷികത്തിന്റെയും അനുസ്മരണമായി വത്തിക്കാൻ നാണയവും തപാല്‍ കവറും പുറത്തിറക്കി. അഞ്ച് യൂറോയുടെ നാണയവും സ്റ്റാമ്പ് കവറുമാണ് വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ പേരില്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
രണ്ടു യൂറോയുടെ നാണയവും കവറുമാണ് വിശുദ്ധ പാദ്രെ പിയോയുടെ പേരിലുള്ളത്. ഫിലാറ്റെലിക് ആൻഡ് ന്യൂമെസ്റ്റിക് ഓഫീസ് ആദ്യഘട്ടത്തിൽ 1500 നാണയങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ 1950 ാം രക്തസാക്ഷിത്വ വാർഷികത്തോടും ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികത്തോടും അനുബന്ധിച്ചും രണ്ട് യൂറോ നാണയങ്ങൾ പുറത്തിറക്കിയിരിന്നു.
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















