India - 2026

റവ. ഡോ. സ്റ്റീഫന്‍ ആന്റണി പിള്ള തൂത്തുക്കുടി ബിഷപ്പ്

സ്വന്തം ലേഖകന്‍ 19-01-2019 - Saturday

ന്യൂഡല്‍ഹി: തൂത്തുക്കുടി ബിഷപ്പായി വെല്ലൂര്‍ രൂപതാംഗമായ റവ. ഡോ. സ്റ്റീഫന്‍ ആന്റണി പിള്ളയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഡോ. ഇവോണ്‍ അംബ്രോസ് പ്രായപരിധിയെ തുടര്‍ന്നു വിരമിച്ച ഒഴിവിലാണു നിയമനം. രൂപതയുടെ മതബോധനകേന്ദ്രത്തിന്‍റെയും ധ്യാനകേന്ദ്രത്തിന്‍റെയും ഉത്തരവാദിത്വം നിര്‍വ്വഹിച്ചു വരികയായിരിന്നു നിയുക്ത മെത്രാൻ.

കോട്ടാര്‍ രൂപതയിലെ കീഴമനക്കുടിയില്‍ ജനിച്ച ഇദ്ദേഹം ചെന്നൈയിലെ സാന്തോം സെമിനാരിയില്‍നിന്നും തത്വശാസ്ത്രവും, തിരുച്ചിറപ്പിള്ളിയിലെ സെന്‍റ് പോള്‍സ് സെമിനാരിയില്‍നിന്നും ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി. 1979-ല്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഉര്‍ബന്‍ സര്‍വ്വകലാശാലയില്‍നിന്നും ബൈബിള്‍ വിജ്ഞാനീയ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »