Wednesday Mirror

അന്തിക്രിസ്തുവിന്റെ 12 കുടില തന്ത്രങ്ങള്‍

സ്വന്തം ലേഖകന്‍ 09-04-2022 - Saturday

ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്‍പ് തന്നെ സഭ അന്തിമ പരീക്ഷയിലൂടെ കടന്നുപോകേണ്ടതുണ്ട്. അതു പല വിശ്വാസികളുടെയും വിശ്വാസത്തെ പിടിച്ചുകുലുക്കുകയും ഭൂമിയിലുള്ള അവളുടെ തീര്‍ത്ഥാടനത്തോടോത്തു പോകുന്ന പീഡനം "തിന്മയുടെ രഹസ്യ"ത്തെ വെളിവാക്കും. മനുഷ്യരുടെ പ്രശ്നങ്ങള്‍ക്ക് പ്രത്യക്ഷമായ ഒരു പരിഹാര മാര്‍ഗം അതു മനുഷ്യര്‍ക്ക് വാഗ്ദാനം ചെയ്യുന്ന മതപരമായ ഒരു വഞ്ചനയുടെ രൂപത്തിലായിരിക്കും അത്. സത്യത്തെ പരിത്യജിക്കുക എന്ന വില അവര്‍ അതിനു കൊടുക്കേണ്ടി വരും. മതപരമായ പരമ വഞ്ചന അന്തി ക്രിസ്തുവിന്‍റേതായിരിക്കും. - കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 675-ല്‍ അന്തിക്രിസ്തുവിനെ കുറിച്ചു വിവരിക്കുന്ന വാക്കുകളാണിവ. അരാജകത്വത്തിന്റെ മനുഷ്യന്‍ എന്നറിയപ്പെടുന്ന അന്തിക്രിസ്തുവിനെക്കുറിച്ച് നിരവധി മിഥ്യാധാരണകള്‍ നമുക്കിടയിലുണ്ട്.

ഇരുപതാം നൂറ്റാണ്ടിലെ മഹാരഥന്‍മാരായ സുവിശേഷകരില്‍ ഒരാളും, റേഡിയോയിലൂടെയും, ടെലിവിഷനിലൂടെയും ലോകമെങ്ങുമുള്ള ദശലക്ഷകണക്കിന് ആളുകളിലേക്ക് സുവിശേഷം എത്തിക്കുകയും ചെയ്ത ധന്യന്‍ ഫുള്‍ട്ടന്‍ ഷീന്‍ മെത്രാപ്പോലീത്ത അന്തിക്രിസ്തുവിന്റെ കുടിലതകളെക്കുറിച്ച് ആഴമായ പഠനം നടത്തിയ ഒരാളായിരിന്നു. 1947 ജനുവരി 26-ന് സംപ്രേഷണം ചെയ്ത ഒരു റേഡിയോ പരിപാടിയിലൂടെ അദ്ദേഹം ഇതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

“സ്വര്‍ഗ്ഗമില്ലെങ്കില്‍, നരകവുമില്ല, നരകമില്ലെങ്കില്‍ പാപവുമില്ല, പാപമില്ലെങ്കില്‍ അന്തിമ വിധിയുമില്ല, അന്തിമ വിധിയില്ലെങ്കില്‍ പിന്നെ തിന്മയാണ് നന്മയും, നന്മയാണ് തിന്മയും” എന്ന ലളിതമായ യുക്തിയാണ് അവന്‍ പ്രചരിപ്പിക്കുന്നതെന്ന്‍ അദ്ദേഹം പറയുന്നു. ആത്മാക്കളെ വശത്താക്കുവാന്‍ അന്തിക്രിസ്തു പ്രയോഗിക്കുന്ന 12 കുടില തന്ത്രങ്ങളെ മെത്രാപ്പോലീത്ത തുറന്നുകാട്ടുന്നുണ്ട്. നിഗൂഢമായ ആ പന്ത്രണ്ടു കുടിലതന്ത്രങ്ങളാണ് ഇവിടെ നാം നോക്കിക്കാണുന്നത്.

1) സമാധാനം, സമൃദ്ധി എന്നിവയെക്കുറിച്ച് പറയുന്ന ഒരു മനുഷ്യസ്നേഹിയായിട്ടായിരിക്കും അവന്‍ വരവ്. സമാധാനത്തെ പറ്റിയും സമൃദ്ധിയെ പറ്റിയും അവന്‍ സംസാരിക്കുമെങ്കിലും അത് നമ്മെ ദൈവത്തിലേക്ക് നയിക്കുന്ന മാര്‍ഗ്ഗമായിരിക്കുകയില്ല. മറിച്ച് അന്ത്യത്തിലേക്ക് നയിക്കുന്നതായിരിക്കും.

2) ജനങ്ങളുടെ ജീവിതത്തിനനുസൃതമായ രീതിയില്‍ ദൈവത്തെക്കുറിച്ചുള്ള പുതിയ ആശയങ്ങളടങ്ങുന്ന ഗ്രന്ഥം അവന്‍ രചിക്കും.

3) വിശ്വാസത്തെ ജ്യോതിഷവുമായി ബന്ധപ്പെടുത്തി, നമ്മളല്ല മറിച്ച് ആകാശത്തിലെ നക്ഷത്രങ്ങളാണ് നമ്മുടെ പാപങ്ങളുടെ ഉത്തരവാദികളെന്ന്‍ അവന്‍ സമര്‍ത്ഥിക്കും.

4) 4) He will explain guilt away psychologically as repressed sex, make men shrink in shame if their fellowmen say they are not broadminded and liberal.

നീ പുരോഗമനവാദിയോ, സ്വാതന്ത്രവാദിയോ അല്ല എന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ നാണംകൊണ്ട് ചൂളിപോകുന്ന തരത്തില്‍ പാപത്തേയും, അടിച്ചമര്‍ത്തപ്പെട്ട ലൈംഗീക തൃഷണയേയും മനശാസ്ത്രപരമായി അവന്‍ വിവരിക്കും.

5) സഹിഷ്ണുതയെ അലക്ഷ്യമായ രീതിയില്‍ ശരിയും തെറ്റുമെന്ന് അവന്‍ വേര്‍തിരിക്കും

6) വിവാഹേതര പങ്കാളിയാണ് പ്രധാനപ്പെട്ടതെന്ന് തെറ്റിദ്ധരിപ്പിക്കുക വഴി വിവാഹമോചനങ്ങളുടെ എണ്ണം അവന്‍ വര്‍ദ്ധിപ്പിക്കും.

7) സ്നേഹത്തിന് വേണ്ടിയുള്ള മുറവിളി കൂട്ടുകയും വ്യക്തികളോടുള്ള സ്നേഹം കുറക്കുകയും ചെയ്യും.

8) മതത്തെ നശിപ്പിക്കുവാന്‍ മതത്തെ തന്നെ അവന്‍ ഉപയോഗിക്കും.

9) അന്തിക്രിസ്തു വ്യാജക്രിസ്തുവാണെങ്കിലും, ജീവിച്ചിരുന്നവരില്‍ ഏറ്റവും മഹാനായ മനുഷ്യന്‍ യേശുവായിരിന്നുവെന്നും മറ്റും അവിടുത്തെ പുകഴ്ത്തി പറയും.

10) അന്ധവിശ്വാസത്തില്‍ നിന്നും ഫാസിസത്തില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കുകയെന്നതാണ് തന്റെ ദൗത്യമെന്നവന്‍ പറയും. പക്ഷേ അവ എന്താണെന്ന് അന്തിക്രിസ്തു വ്യക്തമാക്കുകയില്ല.

11) മാനുഷികതയെക്കുറിച്ചും, സ്വാതന്ത്യത്തെക്കുറിച്ചും, സമത്വത്തെക്കുറിച്ചുമെല്ലാം പറയുന്നതിനിടക്ക് ആരോടും പറയാത്ത ഒരു രഹസ്യം അവന്‍ സൂക്ഷിക്കും; താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്ന കാര്യം. ദൈവ പിതാവിന്റെ അസ്ഥിത്വം ഇല്ലാതെ സാഹോദര്യമാണ് തന്‍റെ മതമെന്ന് പ്രഖ്യാപിക്കുന്ന അവന്‍ തിരഞ്ഞെടുക്കപ്പെട്ടവരെയും വഴി തെറ്റിക്കും.

12) യേശുവിന്റെ സഭക്കെതിരായി മറ്റൊരു സഭ അവന്‍ സ്ഥാപിക്കും. സാത്താന്‍ പോലും ദൈവത്തെ വ്യാജമായി അനുകരിക്കുന്നതിനാല്‍, യേശുവിന്റെ സത്യ സഭയുടെ അനുകരണമായിരിക്കും അന്തിക്രിസ്തുവിന്റെ സഭ. അവന്റെ സഭയുടെ ബാഹ്യഘടന യേശുവിന്റെ മൌതീക ശരീരംപ്പോലെയായിരിക്കും. ഏകാന്തതയിലും, അസ്വസ്ഥതയിലും ആശയറ്റ് ദൈവത്തെ തിരയുന്ന ആധുനിക മനുഷ്യനെ, തെറ്റുകള്‍ ഏറ്റ് പറയുന്നതിന്റേയോ, സ്വയം നവീകരണത്തിന്റേയോ ആവശ്യം കൂടാതെ ചതിച്ച് വശത്താക്കി അവന്‍ തന്നെ അനുഗമിക്കുന്നവരുടെ അംഗബലം കൂട്ടും.

ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ ഓരോ വാക്കുകളും യേശുവിലുള്ള വിശ്വാസം കൂടുതല്‍ ആഴപ്പെടുത്തുവാനുള്ള ആഹ്വാനമാണെന്ന് വ്യക്തമാണ്. ക്രിസ്തുവായി നടിച്ചുകൊണ്ട്‌ നമ്മുടെ മുന്നിലെത്തുന്ന വ്യാജക്രിസ്തുവായ അന്തിക്രിസ്തുവിന്റെ മേല്‍പ്പറഞ്ഞിരിക്കുന്ന കുടിലതകളില്‍ വീഴാതിരിക്കുവാന്‍ ദൈവജനമായ നമ്മള്‍ കരുതലോടെ കഴിയണമെന്ന് ഇത് നമ്മേ ഓര്‍മ്മപ്പെടുത്തുന്നു. വ്യക്തികളിലല്ല, ക്രിസ്തുവില്‍ മാത്രമാണ് രക്ഷ എന്ന ബോധ്യത്തിലേക്ക് നമ്മുക്ക് മടങ്ങിപ്പോകാം. സാത്താന്റെ കുടിലതകളില്‍ വീഴാതിരിക്കുവാന്‍ വേണ്ട ശക്തി ലഭിക്കുന്നതിനും ക്രിസ്തുവിന്റെ രണ്ടാം വരവിനായി തീക്ഷ്ണമായ അനുതാപത്തോടും കൂടി നമ്മുക്ക് പ്രാര്‍ത്ഥിച്ച് ഒരുങ്ങുകയും ചെയ്യാം.

#Repost


Related Articles »