India - 2026
വിശുദ്ധ ദിനങ്ങളിലെ മൂല്യ നിര്‍ണയ ക്യാമ്പ് പിന്‍വലിച്ചില്ലെങ്കില്‍ സമരം: കാത്തലിക് ഫെഡറേഷന്‍
സ്വന്തം ലേഖകന്‍ 20-03-2019 - Wednesday
പത്തനംതിട്ട: പെസഹാ വ്യാഴം, ദുഃഖ വെള്ളി ദിവസങ്ങള്‍ ഹയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണയ ക്യാമ്പ് നടത്താനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്നു കേരള കത്തോലിക്കാ സഭ അല്മായ പ്രസ്ഥാനമായ കേരള കാത്തലിക് ഫെഡറേഷന്‍. സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും ഉത്തരവുകള്‍ പിന്‍വലിക്കാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യോഗം അറിയിച്ചു. പ്രസിഡന്റ് പി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. വര്‍ഗീസ് കോയിക്കര, ജസ്റ്റിന്‍ കരിപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















