India - 2026

സിനഡാനന്തര നിയമങ്ങളും മാർഗ്ഗരേഖകളും പ്രകാശനം ചെയ്തു

19-08-2019 - Monday

കൊച്ചി: വരാപ്പുഴ അതിരൂത മെത്രാസന മന്ദിരത്തിൽ നടന്ന അതിരൂപത അജപാലന സമിതി യോഗത്തിൽ വച്ച് വരാപ്പുഴ അതിരൂപത സിനഡാനന്തര നിയമങ്ങളും മാർഗ്ഗരേഖകളും അതിരൂപത ആർച്ച് ബിഷപ്പ് മോസ്റ്റ്.റവ.ഡോ.ജോസഫ് കളത്തിപറമ്പിൽ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ.ഫ്രാൻസീസ് കല്ലറക്കലിന് നൽകി പ്രകാശനം ചെയ്തു. ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസിസ് കല്ലറക്കൽ പിതാവിന്റെ കാലഘട്ടത്തിലാണ് അതിരൂപതയുടെ സമഗ്ര വികസനത്തിന് വേണ്ടി സിനഡ് നടത്തിയത്.

പ്രസ്തുത യോഗത്തിൽ വച്ച് അതിരൂപത അനുരജ്ഞന സമിതി രൂപീകരിച്ചു. പ്രളയത്തോടനുബന്ധിച്ച് ചെയ്ത കാര്യങ്ങളും ഏറ്റെടുത്ത കർമ്മ പരിപാടികളും യോഗം അവലോകനം ചെയ്തു.വി കാർ ജനറൽമാരായ മോൺ.മാത്യു കല്ലിങ്കൽ ,മോൺ.മാത്യു ഇലത്തിമറ്റം, പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ്, സെക്രട്ടറി മേരിക്കുട്ടി ജെയിംസ്, ഫാ. എബിജിൻ അറക്കൽ എന്നിവർ സംസാരിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »