Youth Zone - 2026

വിദ്യാഭ്യാസ മേഖല രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 12-11-2019 - Tuesday

എറണാകുളം: വിദ്യാഭ്യാസ മേഖല രാഷ്ട്രീയവത്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് എറണാകുളം അങ്കമാലി അതിരൂപതാ സമിതി. കലാലയ രാഷ്ട്രീയം നിയമവിധേയമാക്കുവാനുള്ള തീരുമാനത്തിനെതിരെ ഒരുലക്ഷം പേര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കുവാന്‍ സമിതി തീരുമാനിച്ചു. രാഷ്ട്രീയ മുതലെടുപ്പിനായി വിദ്യാര്‍ത്ഥികളെ കരുവാക്കുവാനുള്ള നിഗൂഢ ലക്ഷ്യമാണ് കലാലയ രാഷ്ട്രീയം അനുവദിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. ക്യാമ്പസ് രാഷ്ട്രീയം കലാലയങ്ങളിലെ സമാധാന അന്തരീക്ഷം തകര്‍ക്കും എന്നും വിദ്യാഭ്യാസ മേഖലയെ പിന്നിലാക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ ശക്തമായ പ്രതിക്ഷേധ പരിപാടികളുമായി മുന്നോട്ട് പോകും എന്നും യോഗം വ്യക്തമാക്കി.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »