Youth Zone - 2026

കെസിവൈഎം സംസ്ഥാന തല വനിത ക്യാമ്പ് 'പ്രചോദിനി 2019' ഇന്ന് ആരംഭിക്കും

15-11-2019 - Friday

കോട്ടയം: കെസിവൈഎം സംസ്ഥാനസമിതി വിജയപുരം രൂപതയുടെ ആതിഥേയത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല വനിത ക്യാന്പ് 'പ്രചോദിനി 2019'ന് ഇന്നു കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ തുടക്കം. കേരളത്തിലെ 32 രൂപതകളില്‍നിന്നായി 150ല്‍പരം യുവതികള്‍ പങ്കെടുക്കുന്ന ക്യാമ്പ് തോമസ് ചാഴിക്കാടന്‍ എംപി ഉദ്ഘാടനം ചെയ്യും. ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍, നിഷ ജോസ്, സിസ്റ്റര്‍ നോര്‍ബട്ട സിടിസി, ഡോ. അഭിരാമി തുടങ്ങിയവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്കും.

മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ക്യാന്പ് 17നു സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം ഉദ്ഘാടനംചെയ്യും. ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ബിജോ പി. ബാബു, ഡെലിന്‍ ഡേവിഡ്, സിസ്റ്റര്‍ റോസ് മെറിന്‍ എസ്ഡി തുടങ്ങിയവര്‍ പ്രസംഗിക്കും. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍, കെ.എസ്. ടീന, റോസ്‌മോള്‍ ജോസ്, ഡെനിയ സിസി ജയന്‍, സിസ്റ്റര്‍ റാണി സിഎംഎം, ഫാ. ജോണ്‍ വിയാനി, വര്‍ഗീസ് മൈക്കിള്‍ തുടങ്ങിയവര്‍ ക്യാന്പിനു നേതൃത്വം നല്കും.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »