Events - 2025
ഷെഫീല്‍ഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജിൽ 19 ന് സെന്റ് പാട്രിക്സ് ദേവാലയത്തില്‍; ഫാ.റോബിൻസൺ മെൽക്കീസ് നയിക്കും.
സ്വന്തം ലേഖകന്‍ 16-04-2016 - Saturday
ഷെഫീല്‍ഡ്: വചനപ്രഘോഷകനും ജീസസ് യൂത്ത് യു.കെ ആനിമേറ്ററുമായ ഫാ.റോബിൻസൺ മെൽക്കീസ് നയിക്കുന്ന വി.അന്തോണീസിന്റെ നാമധേയത്തിലുള്ള 'ഷെഫീൽഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജിൽ' ഏപ്രില്‍ 19 ന് സെന്റ് പാട്രിക്സ് പള്ളിയിൽ (Barnsley Road, S5 0QF) വെച്ച് നടക്കും.
വൈകിട്ട് 6 മുതൽ രാത്രി 10 വരെ നടക്കുന്ന ജാഗരണ പ്രാര്‍ത്ഥനയില്‍ ജപമാല, വി.അന്തോണീസിന്റെ നൊവേന, വചനപ്രഘോഷണം, വി.കുർബാന, ആരാധന, കുമ്പസാരം തുടങ്ങിയ ശുശ്രൂഷകൾ നടക്കും. ഈ അനുഗ്രഹീത ദൈവീക ശുശ്രൂഷയിലേക്ക് ഷെഫീൽഡ് സീറോ മലബാർ കാത്തലിക് കമ്യൂണിറ്റി ചാപ്ലയിൻ ഫാ.ബിജു കുന്നക്കാട്ട് ഏവരെയും ക്ഷണിക്കുന്നു.