News - 2025

ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല ധ്യാനം ഇന്ന് ആരംഭിക്കും

സ്വന്തം ലേഖകന്‍ 01-03-2020 - Sunday

വത്തിക്കാന്‍ സിറ്റി: മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ആത്മീയ നവീകരണത്തിനായി ഫ്രാന്‍സിസ് പാപ്പ നോമ്പുകാല ധ്യാനത്തിലേക്ക്. റോമിന്റെ തെക്ക് ഭാഗത്തുള്ള അരിസിയയിലെ പോളിൻ പിതാക്കന്മാരുടെ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ധ്യാനം ഇന്നു ആരംഭിക്കും. റോമൻ കൂരിയയയിലെ അംഗങ്ങളുമായി ചേർന്നാണ് അദ്ദേഹം പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത്.

80 വയസുള്ള ജെസ്യൂട്ട് വൈദികന്‍ ഫാ. പിയട്രോ ബോവതി ഈ വർഷത്തെ ധ്യാനങ്ങൾക്ക് നേതൃത്വം നൽകും. ഈ ആഴ്ചയിലെ തന്റെ പതിവ് പരിപാടികൾ എല്ലാം പാപ്പ റദ്ദാക്കിയിട്ടുണ്ട്. ധ്യാനം മാര്‍ച്ച് ആറിന് സമാപിക്കും. ഫ്രാന്‍സിസ് പാപ്പ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ആയതിന് ശേഷമുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഏഴാമത്തെ നോമ്പുകാല ധ്യാനമാണിത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »