India - 2026

സീറോ മലബാര്‍ മാതൃവേദി പ്രതിഷേധിച്ചു

പ്രവാചക ശബ്ദം 08-09-2020 - Tuesday

കൊച്ചി: കോവിഡ് ബാധിച്ച യുവതിക്കുനേരെ ആംബുലന്‍സിലുണ്ടായ പീഡനത്തിനെതിരേ അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ഉത്കണ്ഠയും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. സ്ത്രീസുരക്ഷയെക്കുറിച്ച് പ്രസംഗങ്ങളും സെമിനാറുകളും ബോധവത്കരണവും നിരന്തരം നടത്തപ്പെടുന്ന കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ ഇതാണോ എന്നു മാതൃവേദി സംശയം പ്രകടിപ്പിച്ചു. ഉത്തരവാദിക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഇനി ഒരു സ്ത്രീക്കുപോലും ഇത്തരം ദുരന്താനുഭവങ്ങള്‍ ഉണ്ടാകരുതെന്നും മാതൃവേദി ഗവണ്‍മെന്റിനോട് അഭ്യര്‍ഥിച്ചു. മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. വില്‍സണ്‍ എലവുത്തിങ്കല്‍കൂനന്‍, റോസിലി പോള്‍ തട്ടില്‍, അന്നമ്മ ജോണ്‍ തറയില്‍, ടെസി സെബാസ്റ്റ്യന്‍, ബീന ബിറ്റി, മേഴ്സി ജോസഫ്, റിന്‍സി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »