News - 2025

ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടന്നുവെന്ന റിപ്പോര്‍ട്ടില്‍ വഴിത്തിരിവ്

പ്രവാചക ശബ്ദം 27-11-2020 - Friday

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ക്രിസ്തുമസ് ഒരുക്കമായി തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരുന്ന ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടന്നുവെന്ന റിപ്പോര്‍ട്ടില്‍ വഴിത്തിരിവ്. ഏഷ്യന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പ്രത്യേകം പരാമര്‍ശിച്ചിരിന്ന ഛത്തീസ്ഗഡ് ‘ക്രിസ്ത്യന്‍ ഫോറ’ത്തിന്റെ പ്രസിഡന്റായ അരുണ്‍ പന്നാലാല്‍ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സിന്ധ്വാരം ഗ്രാമത്തില്‍ നവംബര്‍ 25ന് ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണ വാര്‍ത്ത താന്‍ പങ്കുവെച്ചുവെന്നും പോലീസ് നടപടിയില്‍ സംഭവം സമുദായത്തിന്റെ പേരില്‍ നടന്ന അക്രമണമല്ലായെന്നു വ്യക്തമായതായും വിഷയത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


Related Articles »