Events - 2025

നാലോ അതിൽ കൂടുതലോ മക്കളുളള ദമ്പതികൾക്കു വേണ്ടി ഓണ്‍ലൈനില്‍ ഒന്നര മണിക്കൂർ ധ്യാനം ഞായറാഴ്ച

25-06-2021 - Friday

നാലോ അതിൽ കൂടുതലോ മക്കളുളള ദമ്പതികൾക്കു വേണ്ടി Anointing Fire Catholic Ministries ഒരുക്കുന്ന ഒന്നര മണിക്കൂര്‍ ധ്യാനം ജൂണ്‍ 27 ഞായറാഴ്ച നടക്കും. പ്രമുഖ വചനപ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ ഫാ. സോജി ഓലിക്കലും, ഫാ. റെനി പുല്ലുകാലായിലും നേതൃത്വം നല്‍കുന്ന ധ്യാനം ഇന്ത്യന്‍ സമയം വൈകീട്ട് 4.30 മുതല്‍ 6വരെ (യു‌കെ‌ സമയം ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെ) വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടത്തപ്പെടുക. ദൈവചനപ്രഘോഷണം, സ്തുതി ആരാധന, പ്രത്യേക പ്രാര്‍ത്ഥന എന്നിവ ഒന്നര മണിക്കൂര്‍ ശുശ്രൂഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറെ അനുഗ്രഹീതമായ ഈ ശുശ്രൂഷയിലേക്ക് നാലോ അതിൽ കൂടുതലോ മക്കളുളള ദമ്പതികളെ പ്രത്യേകം ക്ഷണിക്കുകയാണെന്ന് സംഘാടകര്‍ പറഞ്ഞു.


Related Articles »