Events - 2025
മരിയൻ സൈന്യം ഒരുക്കുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെ രണ്ടാം ഭാഗം വെള്ളിയാഴ്ച
21-07-2021 - Wednesday
മരിയൻ സൈന്യം വേൾഡ് മിഷൻ ഒരുക്കുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെ രണ്ടാം ഭാഗം വെള്ളിയാഴ്ച (23/07/2021) രാത്രി 7 മണി മുതൽ എട്ടര വരെ Zoomലൂടെ നടത്തപെടുന്നു. ക്രൈസ്തവ കുടുംബങ്ങൾക്ക് ജീവിതത്തിന്റെ മൂല്യങ്ങൾ മനസ്സിലാക്കുവാനും ദാമ്പത്യജീവിതത്തിൽലുള്ള ദൈവീക വെളിപ്പെടുത്തലുകളെ കുറിച്ച് ആഴത്തിൽ ധ്യാനിക്കുവാനും ദമ്പതികളെ പ്രാപ്തമാക്കുന്ന പരിശുദ്ധാത്മ അഭിഷേക കുടുംബ നവീകരണ ധ്യാനത്തിന് പ്രശസ്ത വചനപ്രഘോഷകനും ധ്യാന ഗുരുവുമായ ഫാ. സിജോ മൂക്കൻതോട്ടം ഈ ആത്മീയ വിരുന്നിനു നേതൃത്വം നല്‍കും. ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാർ റാഫേൽ തട്ടിൽ പ്രത്യേക സന്ദേശം നല്‍കും. ഇന്ത്യന്‍ സമയം ഏഴു മണി മുതല്‍ എട്ടര വരെയാണ് (യുകെ സമയം ഉച്ചകഴിഞ്ഞ് 02:30 മുതല്‍ 4 വരെയാണ്) ശുശ്രൂഷ നടക്കുക.
** പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക:
https://forms.gle/zcfP88EeQjPX6j956
