Events - 2025

എയില്‍സ്‌ഫോര്‍ഡ് തിരുനാളിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഇനി 5 ദിവസത്തെ കാത്തിരിപ്പു കൂടി.

അമല്‍ സാബു 05-07-2016 - Tuesday

ഭാരത കത്തോലിക്കാ സഭയുടെ അസ്‌തോലനും പിതാവുമായ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാനയും കേരളസഭയില്‍ നിന്നുള്ള വിശുദ്ധരായ വി.അല്‍ഫോന്‍സാമ്മയുടെയും വി.ചാവറ കുരിയാക്കോസ് ഏലിയാസന്റെയും വി. ഏവുപ്രാസ്യാമ്മയുടെയും തിരുനാളുകള്‍ സംയുക്തമായി ഈ വരുന്ന ജൂലൈ 10-ാം തീയതി ഇംഗ്ലണ്ടിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ എയില്‍സ്‌ഫോര്‍ഡ് പ്രയറിയില്‍ സാഘോഷം കൊണ്ടാടുന്നു. മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ വലിയ ഒരുക്കങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്നത് ഭദ്രാവതി രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് അരുമാടത്ത് പിതാവായിരിക്കും. സതക്ക് അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ പോള്‍ മേസണ്‍ അനുഗ്രഹപ്രഭാഷണം നടത്തും. സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ.ഡോ. തോമസ് പാറയടിയിലും,സതക്ക് അതിരൂപതയിലെ പ്രവാസികള്‍ക്കായുള്ള അ്‌സ്‌തോലിക് വികാരി റവ.ഫാ ഷാജു വര്‍ക്കിയും വിവിധ രൂപതകളില്‍ നിന്നുള്ള വൈദികരും ആത്മീയ നിറവേകുന്ന തിരുനാളില്‍ പങ്കുചേരും.

വിശുദ്ധസെബസ്ത്യാനോസ് സഹദായോടുള്ള ആദരസൂചകമായി അമ്പ്/കഴുന്ന് എടുക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന കോച്ചുകള്‍ക്കും വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യുവാനുള്ള വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അന്നേ ദിവസം ഉച്ചക്ക് 1:30 മണിക്ക് ആരംഭിക്കുന്ന ജപമാല പ്രദക്ഷിണത്തിലും തുടര്‍ന്നു നടക്കുന്ന ആഘോഷപൂര്‍വ്വമായ തിരുനാള്‍ കര്‍മ്മങ്ങളിലും പങ്കുചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സാദരം ക്ഷണിച്ചു കൊള്ളുന്നതായി ചാപ്ലൈന്‍ ഫാ.ഹാന്‍സ് പുതിയാകുളങ്ങര അറിയിച്ചു.

കര്‍മ്മപരിപാടികള്‍

01:30 PM - ജപമാല പ്രദക്ഷിണം (Rosary Garden).

02:15 - അമ്പ്/കഴുന്ന് എടുക്കല്‍ , അടിമവയ്ക്കല്‍.

02:45 - ആഘോഷമായ തിരുനാള്‍ പാട്ട് കുര്‍ബാന, തിരുനാള്‍ സന്ദേശം.

05:00 - ലദീഞ്ഞ്, തിരുനാള്‍, പ്രദക്ഷിണം.

05:30 - സ്‌നേഹവിരുന്ന്.

06:00 - സമാപനം.

More Archives >>

Page 1 of 5