Events

ബഥേൽ ഒരുങ്ങി. രണ്ടാം ശനിയാഴ്ച കൺവെൻഷൻ നാളെ

ബാബു ജോസഫ് 08-07-2016 - Friday

ക്രൈസ്തവ ജീവിതം പരിശുദ്ധ അമ്മയോട് ചേർന്ന് നിന്നുകൊണ്ടെന്ന തിരിച്ചറിവിന്റെ യഥാർത്ഥ സുവിശേഷവുമായി പാസ്റ്റർമാരുടെ പാസ്റ്റർ ആയിരുന്ന ഉൾഫ് ഇക്മാനും, മോൺസിഞ്ഞോർ വിൻസെന്റ് ഹാർവിയും യൂറോപ്യൻ നവ സുവിശേഷവത്കരണത്തിന്റെ നായകൻ സോജിയച്ചനോടൊപ്പം ഒന്നിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ജൂലൈ 9ന് നാളെ രാവിലെ 8 മണിക്ക് മരിയൻ റാലിയോടെ ആരംഭിക്കും.

ചെറുപ്പകാലത്ത് സ്വീഡിഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിരയിൽ പ്രവർത്തിച്ച ഉൾഫ് ഇക്മാൻ വിശ്വാസിയായപ്പോൾ സ്വന്തം സഭ സ്ഥാപിച്ച് കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടുകളെ നിരന്തരം വിമർശിച്ചുകൊണ്ട് പാസ്റ്റർമാരുടെ പാസ്റ്ററും അവരുടെ ആത്മീയ ഗുരുവുമായി മാറിയിരുന്നു. റഷ്യ അടക്കമുള്ള സോവിയറ്റ് യൂണിയൻ രാജ്യങ്ങളിലും യൂറോപ്പിലും വളരെ സ്വാധീനം ചെലുത്തിയ വേർഡ് ഓഫ് ഫെയിത്ത് എന്ന കരിസ്മാറ്റിക് ഓർഗനൈസേഷന്റെ സ്ഥാപകൻ കൂടിയായ ഇക്മാൻ 2014 ൽ ഫ്രാൻസിസ് പാപ്പയുടെ പ്രബോധനങ്ങളെ ആവേശപൂർവ്വം സ്വീകരിച്ച്, സർവ്വവും വിട്ടെറിഞ്ഞ് ഭാര്യയോടും തന്റെ നാലു മക്കളോടുമൊപ്പം കത്തോലിക്കാ സഭയിൽ ചേർന്നു. ലോകം ഞെട്ടലോടെ തിരിച്ചറിഞ്ഞ തീരുമാനവുമായി പരിശുദ്ധ അമ്മയോട് ചേർന്നു നിന്നുകൊണ്ട്, അതിന്റെ യാഥാർഥ്യത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഇക്മാന്റെ ജീവിതസാക്ഷ്യം ഇത്തവണത്തെ കൺവെൻഷനിൽ ഏതൊരാളുടെയും വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുകതന്നെ ചെയ്യും.

ബർമിംങ്ഹാം ബഥേൽ സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ പതിവുപോലെ ഉണ്ടായിരിക്കും. ടീനേജുകാർക്കും യുവജനങ്ങൾക്കുമായും പ്രത്യേക ധ്യാനം നടക്കും. ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ ഒരുമിക്കുന്ന യൂണിവേഴ്സൽ ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ യു കെ ഓരോരുത്തരെയും വീണ്ടും ക്ഷണിക്കുന്നു..

കൂടുതൽ വിവരങ്ങൾക്ക്.

ഷാജി.07878149670

അനീഷ്. 07760254700.

യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കോച്ചുകളെപ്പറ്റിയുള്ള പൊതുവിവരങ്ങൾക്ക്.

ടോമി.07737935424.

More Archives >>

Page 1 of 5