
കൊച്ചി: കാല് നൂറ്റാണ്ടിലധികം കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ ഇടയനായി ശുശ്രൂഷ ചെയ്ത മാര്‍ റാഫേല്‍ ചീനാത്തിന്റെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. പാവപ്പെട്ടവരുടെ പടനായകനായി സഭാവേദികളിലും പുറത്തും നിറസാന്നിധ്യമായിരുന്ന മാര്‍ റാഫേല്‍ ചീനാത്തിനെ ആദരവോടെ ഓര്‍ക്കുന്നു. തന്റെ ജീവിതകാലമത്രയും ഉറച്ച ബോധ്യങ്ങളോടെയും തികഞ്ഞ വിശ്വാസത്തോടെയും നടന്നുനീങ്ങിയ പിതാവിനു നിത്യസൗഭാഗ്യം ലഭിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും കര്‍ദിനാള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.