Purgatory to Heaven. - August 2026

ദൈവത്തിന്റെ നിഗൂഢമായ പദ്ധതി

സ്വന്തം ലേഖകന്‍ 19-08-2023 - Saturday

“കര്‍ത്താവ് അരുളി ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സില്‍ ഉണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി” (ജറെമിയ 29:11).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-19

“തുടക്കം മുതലേ നമ്മളെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി എന്താണെന്ന് കാണുവാന്‍ നമ്മുടെ മരണത്തില്‍ നമുക്ക് ഒരു പ്രകാശം നല്കപ്പെടുന്നു. ദൈവീക പദ്ധതിക്കനുസൃതമായി നാം എപ്രകാരം തിരഞ്ഞെടുക്കപ്പെട്ടുവെന്ന കാര്യം നമുക്ക് അപ്പോള്‍ മനസ്സിലാകും. നമ്മള്‍ എവിടെ നിന്നും വരുന്നു എന്നും, നമ്മള്‍ എവിടെ ആയിരിക്കുന്നുവെന്നും, സ്വര്‍ഗ്ഗത്തിലേക്കോ, നരകത്തിലേക്കോ അതോ ശുദ്ധീകരണസ്ഥലത്തേക്കാണോ നമ്മള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന കാര്യവും സത്യത്തിന്റെ പ്രകാശത്തില്‍ നമുക്ക് അറിയുവാന്‍ കഴിയും.”

(സിയന്നായിലെ വിശുദ്ധ കാതറിന്‍).

വിചിന്തനം:

നിങ്ങളുടെ സ്വന്തം പദ്ധതികളെ ദൈവത്തിന്റെ പദ്ധതികള്‍ക്ക് അടിയറവു വെക്കുക. മോക്ഷമെന്ന മഹത്തായ ദൈവീക പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവരാണ് നാം.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »