India - 2026
മലയാറ്റൂരിൽ പുതുഞായർ തിരുനാളിനു പരിസമാപ്‌തി
പ്രവാചകശബ്ദം 08-04-2024 - Monday
മലയാറ്റൂർ: വിശ്വാസികൾ തലച്ചുമടായി പൊൻപണമിറക്കിയതോടെ മലയാറ്റൂരിൽ പുതുഞായർ തിരുനാളിനു പരിസമാപ്‌തി. തിരുനാൾ തിരുക്കർമ്മങ്ങൾക്കു ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കുരിശുമുടിയിൽനിന്ന് നൂറുകണക്കിന് വിശ്വാസികൾ തലച്ചുമടായി പൊൻപണമിറക്കാൻ തുടങ്ങി. ആറോടെ താഴത്തെ പള്ളിയിൽ എത്തി. തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരുന്നു. അടുത്ത ശനിയാഴ്‌ചയും ഞായറാഴ്‌ചയും എട്ടാമിടം തിരുനാൾ ആഘോഷിക്കും.
താഴത്തെ പള്ളിയിൽ രാവിലെ 5.30ന് വിശുദ്ധ കുർബാനയും തുടർന്ന് തിരുനാൾ പാട്ടുകുർബാനയും ഉണ്ടായിരുന്നു. കുരിശുമുടി ദേവാലയത്തിൽ പുലർച്ചെ 12.05ന് തിരുനാൾ കുർബാനയും തുടർന്ന് രണ്ടിനും 5.30 നും 6.30നും 7.30 നും കുർബാന ഉണ്ടായിരുന്നു. ഒമ്പതിന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ നടന്നു.
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donateഅല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:
- Name
- PRAVACHAKA SABDAM MISSION TRUST
- A/c No.
- 120028904002
- IFSC
- CNRB0003870
- Bank
- CANARA BANK, AYARKUNNAM, KOTTAYAM
- UPI
- 8075161181 (GPay / PhonePe / Paytm / any UPI app)












