India - 2026

കേരളത്തിൽ ഇടവകതലത്തിൽ നെറ്റ് സീറോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാന്‍ കത്തോലിക്ക സഭ

പ്രവാചകശബ്ദം 12-04-2024 - Friday

കൊച്ചി: കേരളത്തിൽ ഇടവകതലത്തിൽ നെറ്റ് സീറോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് കത്തോലിക്കാ സഭ. ഇടവകകളും സ്ഥാപനങ്ങളും രൂപതകളും കാർബൺ ന്യൂട്രൽ അഥവാ നെറ്റ് സീറോ ആയി മാറുകയെന്ന ലക്ഷ്യത്തോടെ പാലാരിവട്ടം പിഒസിയിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപശാലയിലാണ് ഈ തീരുമാനം. അതിനായി, തീരദേശം മലയോരം, പട്ടണ പ്രദേശങ്ങൾ എന്നിവയ്ക്ക് വെവ്വേ റെ കാർബൺ ന്യൂട്രൽ മാനുവൽ പ്രസിദ്ധീകരിക്കും. ഇതിനായി ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്ന് കെസിബിസി ജെപിഡി കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായി കഠിന വേനലും ശുദ്ധജല ക്ഷാമവും അതിവർഷവും മൂലം കഷ്ടപ്പെടുന്ന കേരളത്തിൽ, പ്രകൃതി പരിപോഷണ ത്തിലൂന്നിയുള്ള കർമപരിപാടികൾ കാലോചിതമായി ആസൂത്രണം ചെയ്തു നടപ്പിലാക്കുകയെന്നത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് 'നെറ്റ് സീറോ' അഥവാ കാർബൺ ന്യൂട്രൽ നടപ്പാക്കുന്നത്. പരിസ്ഥിതി പരിപോഷണത്തെക്കുറിച്ച് പൊതുജനങ്ങളിൽ ധാർമിക ബോധം വളർത്തി വരുംതലമുറയ്ക്കു വാസയോഗ്യമാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യം നിറവേറ്റുക എന്നതാണ് കാർബൺ ന്യൂട്രൽ ഇടവകകൾ എന്ന മു ന്നേറ്റത്തിലൂടെ സഭ ലക്ഷ്യമിടുന്നതെന്ന് ശില്പ‌ശാല ഉദ്ഘാടനം ചെയ്ത സിബിസിഐ പ്രസിഡൻ്റ് ആർച്ച്‌ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

നീതിപൂർവകവും സമഗ്രവുമായ പ്രകൃതി പോഷണം ഉറപ്പുവരുത്തി വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സഭയുടെ സാമൂഹിക പ്രതിബദ്ധത യും സവിശേഷ ദൗത്യവുമായി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ കാ ണണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെസിബിസിയുടെ നീതിക്കും സ മാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ ബിഷ പ് മാർ ജോസ് പുളിക്കൽ പറഞ്ഞു. സിബിസിഐയുടെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം കമ്മീഷൻ ബിഷപ്പ് ഡോ. ആൽവിൻ ഡി സിൽവ മുഖ്യഭാഷണം നടത്തി. വൈസ് ചെയർമാൻ ബിഷപ്പ് മാർ തോമസ് തറയിൽ ചർച്ചകൾ നിയന്ത്രിച്ച് സമാപന സന്ദേശം നൽകി.

വിദഗ്ധ സമിതി അംഗങ്ങളായി കേരള സർവകലാശാല പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സാബു ജോസഫ്, കാരിത്താസ് ഇന്ത്യയുടെ കാലാവസ്ഥാ നീതി ലീഡും ജലശാസ്ത്രജ്ഞനുമായ ഡോ. വി.ആർ. ഹരിദാസ്, ഡോ. ചാക്കോ കാളംപറമ്പിൽ, ഫാ. സജി ജോസഫ്, ജെയ്‌സ് ജോസഫ്, ഡോ. ജോസ ഫ് കല്ലറയ്ക്കൽ, ജോസ് മുഞ്ഞേലി, ഡോ. ജോഷി ചെറിയാൻ, ഡോ. ദീപ ജി. മുരിക്കൻ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ ഇടവകയായി അറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ വണ്ടാഴി പഞ്ചായത്ത് പൊൻകണ്ടം ഇടവകയെ മാതൃകയാക്കിയാണ് നെറ്റ് സീറോ പാരിഷ് ശില്പ‌ശാല പഠനം നയിച്ചത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:

Name
PRAVACHAKA SABDAM MISSION TRUST
A/c No.
120028904002
IFSC
CNRB0003870
Bank
CANARA BANK, AYARKUNNAM, KOTTAYAM
UPI
8075161181 (GPay / PhonePe / Paytm / any UPI app)

More Archives >>

Page 1 of 581