India - 2026

“Apostolate of St. Thomas in India” ചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു

പ്രവാചകശബ്ദം 05-07-2024 - Friday

കാക്കനാട്: സീറോമലബാർസഭയുടെ ഗവേഷണ പഠന കേന്ദ്രമായ ലിറ്റർജിക്കൽ റിസേർച്ച് സെന്ററിന്റെ (LRC) നേതൃത്വത്തിൽ നടന്ന ചരിത്ര ഗവേഷണ പഠനഫലമായി രൂപംകൊണ്ട “Apostolate of St. Thomas in India” എന്ന ഗ്രന്ഥം സീറോമലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് സഭാദിന ആഘോഷവേളയിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവച്ച് പ്രകാശനം ചെയ്തു.

ക്രിസ്തു ശിഷ്യനായ തോമാശ്ലീഹായുടെ ഭാരത പ്രേഷിതപ്രവർത്തനത്തിന്റെ ചരിത്ര തെളിവുകളിലേക്ക് വെളിച്ചം വീശുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പ്രൊഫസർ ഫാ. പയസ് മലേക്കണ്ടത്തിൽ ആണ് പുസ്തകത്തിന്റെ ചീഫ് എഡിറ്റർ. പതിനാല് അധ്യായങ്ങളുള്ള ഈ ചരിത്രഗ്രന്ഥം Primus Publishers, Delhi ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാക്കനാടുള്ള ലിറ്റർജിക്കൽ റിസേർച്ച് സെന്ററിൽ (LRC) കോപ്പികൾ ലഭ്യമാണ്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:

Name
PRAVACHAKA SABDAM MISSION TRUST
A/c No.
120028904002
IFSC
CNRB0003870
Bank
CANARA BANK, AYARKUNNAM, KOTTAYAM
UPI
8075161181 (GPay / PhonePe / Paytm / any UPI app)

More Archives >>

Page 1 of 591