Events - 2025
ഫാ. സോജി ഓലിക്കൽ നയിക്കുന്ന ഡിവൈൻ മേഴ്സി ബൈബിൾ കൺവെൻഷൻ നാളെ (28/08/2016) ഈസ്റ്റ്ബോണിൽ
ബാബു ജോസഫ് 27-08-2016 - Saturday
2016 കരുണയുടെ വർഷമായി പ്രഖ്യാപിച്ചുകൊണ്ടുള്ള മാർപാപ്പയുടെ പ്രഖ്യാപനത്തെ മുൻനിർത്തി, യൂറോപ്പ് ഇവാൻജലൈസേഷൻ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ യു കെ ടീമും നയിക്കുന്ന ഏകദിന ഇംഗ്ലീഷ് ബൈബിൾ കൺവെൻഷൻ നാളെ ഞായറാഴ്ച ഈസ്റ്റ്ബോണിൽ നടക്കുന്നു.
ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിച്ച് വൈകിട്ട് 7 ന് സമാപിക്കും.ജപമാല, ദിവ്യകാരുണ്യ ആരാധന, വി. കുർബാന, വചനപ്രഘോഷണം, രോഗശാന്തി ശുശ്രൂഷ എന്നിവ ധ്യാനത്തിന്റെ ഭാഗമായുണ്ടാകും. ഈസ്റ്റബോൺ ഔവർ ലേഡി ഓഫ് റാൻസം ദേവാലയത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ഇടവക വൈദികരായ റഗ്ലാൻ,ജെറാർഡ്,നീൽ എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്നുവരുവരുന്നു.കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും. ധ്യാനത്തിലേക്ക് സംഘാടകർ ഏവരെയും ക്ഷണിക്കുന്നു.
അഡ്രസ്സ്
Our Lady Of Ransom Church
Grange Road,
Eastbourne,
BN21 4EU.
സമയം
2pm -7pm
കൂടുതൽ വിവരങ്ങൾക്ക്;
Parish Office: 01323723222.
Tojo Mathew: 07450353100.