Events - 2025

16നും 28നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്കായി SOE ധ്യാനം ആഗസ്റ്റ്19 മുതൽ 23 വരെ ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍

സ്വന്തം ലേഖകന്‍ 09-07-2016 - Saturday

ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ 16 നും 28 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്കായി SOE (School of Evengelisation) ധ്യാനം നടത്തപ്പെടുന്നു. ആഗസ്റ്റ് 19 മുതല്‍ 23 വരെ നടക്കുന്ന ധ്യാനം ഫാ.കുര്യാകോസ് പുന്നോലിലും സെഹിയോന്‍ യു‌കെ ടീമും സംയുക്തമായി നയിക്കും. ആഗസ്റ്റ് 19 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ധ്യാനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് സമാപിക്കും.

SOE ശുശ്രൂഷകളിലൂടെ നൂറുകണക്കിന് യുവതീയുവാക്കളാണ് സഭാജീവിതത്തിലേക്കും വിശുദ്ധ വഴികളിലേക്കും മടങ്ങി വരുന്നത്. UK-യില്‍ മാത്രമല്ല അനേകം വിദേശരാജ്യങ്ങളിലും ഈ ശുശ്രൂഷയിലൂടെ ദൈവാനുഭവത്തിലേക്കു കടന്നു വരുന്നവര്‍ ഏറെയാണ്. 5 ദിവസം താമസിച്ചുകൊണ്ടുള്ള ഈ ധ്യാനത്തിലൂടെ പുതുസൃഷ്ടികളായി മാറി ശുശ്രൂഷ ജീവിതത്തിലേക്ക് കടന്നുവരുന്ന യുവതീയുവാക്കള്‍ സഭയ്ക്ക് പുതിയ പ്രത്യാശ പകരുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

റെജി പോള്‍: 07723035457.

റെജി മാത്യു : 07552619237.

More Archives >>

Page 1 of 5