Events - 2025
"എഫാത്ത" കുട്ടികൾക്കായി സെഹിയോൻ യു കെ ഒരുക്കുന്ന അവധിക്കാല ധ്യാനം ഒക്ടോബറിൽ
ബാബു ജോസഫ് 11-08-2016 - Thursday
അവധിക്കാലത്ത് കുട്ടികൾക്ക് ആത്മീയ നവോന്മേഷം പകർന്നുനൽകാൻ വീണ്ടും സെഹിയോൻ യു കെ ഒരുക്കുന്ന മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം "എഫാത്ത "വൈദികരുടെ നേതൃത്വത്തിൽ ഒക്ടോബറിൽ ഈസ്റ്റ് സസക്സിൽ നടക്കും. വിവിധ രാജ്യങ്ങളിൽ വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ആയിരക്കണക്കിന് കുട്ടികളെ ദൈവസ്നേഹത്തിന്റെ പാതയിലൂടെ നയിച്ചു കൊണ്ടിരിക്കുന്ന, റവ.ഫാ.സോജി ഓലിക്കൽ ആത്മീയ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ യുടെ ടീൻസ് ഫോർ കിംങ്ഡം ടീം ധ്യാനം നയിക്കും.
ഒക്ടോബർ 26 മുതൽ 28 വരെ നടക്കുന്ന ഈ ധ്യാനത്തിൽ 12 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കു പങ്കെടുക്കാം. വൈദികരും , നിയമാനുസൃത വ്യവസ്ഥകളോടെ പരിശീലനം നേടിയിട്ടുള്ള വോളണ്ടിയേഴ്സും നേതൃത്വം നൽകുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള ഈ ആത്മീയ കൂട്ടായ്മയിൽ കുട്ടികളുടെ കൌമാരകാലത്തെ ജീവിതത്തിൽ ഈശോ അടുത്ത സുഹൃത്തും വഴികാട്ടിയുമായിരിക്കേണ്ടതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ക്ളാസുകൾക്കായിരിക്കും പ്രാധാന്യം. 26ന് 8 മണിക്ക് ആരംഭിക്കുന്ന ധ്യാനം 28ന് ഉച്ചയ്ക് 1 മണിക്ക് അവസാനിക്കും.
അഡ്രസ്സ്;
Ashbournham Christian Trust.
Ashbournham place
Battle,
Near Eastbourne
East Sussex
TN339NF
UK.
കൂടുതൽ വിവരങ്ങൾക്ക്;
ആൻസി ജെയ്സൺ: 07578808326
റെജി സണ്ണി: 07889224184
സിമി മനോഷ്: 07577606722
Email: bijoyalappatt@yahoo.com